HOME
DETAILS

ആര് ശരിയാക്കും?

  
backup
November 14 2017 | 02:11 AM

sports-series-uh-siddique-spm

പ്രതിഭയുള്ള പാരാലിംപിക്‌സ് താരങ്ങള്‍ക്ക് വിനയാകുന്നത് അവര്‍ക്കായി സൃഷ്ടിക്കപ്പെട്ട കായിക സംഘടനകള്‍ തന്നെയാണ്. സംസ്ഥാനത്തെ സമാന്തര കായിക മേഖലയില്‍ ഒട്ടേറെ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അംഗപരിമിതരായ കായിക താരങ്ങള്‍ മാത്രം ഭാരവാഹികളായ ഫിസിക്കലി ചലഞ്ചഡ് ഓള്‍ സ്‌പോര്‍ട്‌സ് അസോസിയേഷന്‍ കേരള, കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് അസോസിയേഷന്‍ ഫോര്‍ ഡിഫറന്റ്‌ലി ഏബിള്‍ഡ്, കേരള വീല്‍ചെയര്‍ ബാസ്‌ക്കറ്റ് ബോള്‍ അസോസിയേഷന്‍, പഞ്ചഗുസ്തി താരം ജോബിയുടെ നേതൃത്വത്തിലുള്ള സംഘടന ഉള്‍പ്പെടെ നിരവധി സമിതികളാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്.
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഈ സംഘടനകളെ ഒന്നും തന്നെ അംഗീകരിച്ചിട്ടില്ല. അംഗീകൃത സംഘടനകള്‍ ഇല്ലാത്തതിനാല്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റേത് ഉള്‍പ്പെടെയുള്ള സഹായങ്ങളും അംഗപരിമിത താരങ്ങള്‍ക്ക് ലഭ്യമല്ല. ഇന്ത്യന്‍ പാരാലിംപിക്‌സ് ഫെഡറേഷന്റെ അംഗീകാരമുള്ളത് കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് അസോസിയേഷന്‍ ഫോര്‍ ഡിഫറന്റ്‌ലി ഏബിള്‍ഡ് എന്ന സംഘടനയ്ക്കാണ്. ഇവരാകട്ടെ മറ്റുള്ളവരുമായി കൈകോര്‍ക്കാന്‍ തയാറല്ലെന്നാണ് കിഷോറിനെ പോലുള്ള പാരാലിംപിക്‌സ് താരങ്ങളുടെ പരാതി. കേരള പാരാലിംപിക് അസോസിയേഷന്‍ എന്ന പേരിലായിരുന്നു കോഴിക്കോട് സ്വദേശി നയിക്കുന്ന സംഘടനയുടെ പ്രവര്‍ത്തനം.


അംഗപരിമിത താരങ്ങള്‍ സംഘടനയ്‌ക്കെതിരേ പരാതിയുമായി ദേശീയ വികലാംഗ കമ്മിഷണറെയും മനുഷ്യാവകാശ കമ്മിഷനെയും സര്‍ക്കാരിനെയും സമീപിച്ചതോടെ പേര് കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് അസോസിയേഷന്‍ ഫോര്‍ ഡിഫറന്റ്‌ലി ഏബിള്‍ഡ് എന്നായി പേര് മാറി. ഒരു ഘട്ടത്തിലും ഈ സംഘടനകള്‍ യോജിപ്പിന്റെ മേഖലകള്‍ തേടിയിട്ടില്ല. സംഘടനയുടെ നേതൃത്വം സംബന്ധിച്ച ആശങ്ക തന്നെയാണ് യോജിക്കുന്നതില്‍ നിന്ന് ഇവരെ പിന്നോട്ടു വലിക്കുന്നതും. സംഘടനകള്‍ പെരുകിയതും തമ്മിലടിയുമാണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഒരു സംഘടനയെയും അംഗീകരിക്കാന്‍ തയാറാകാതെ വന്നതിന്റെ കാരണവും.

അംഗീകാരം ഡെഫിന് മാത്രം


നീണ്ട 23 വര്‍ഷത്തെ ഡെഫ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പ്രവര്‍ത്തനത്തിന് ഒടുവില്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകാരം നല്‍കി. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകാരം നല്‍കിയതോടെ ഡെഫ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്വന്തം നാമം ഉപേക്ഷിച്ചു ഡെഫ്‌ലിംപിക് അസോസിയേഷന്‍ എന്ന പേരിലേക്ക് മാറി. അംഗീകാരത്തിനായി രണ്ടു പതിറ്റാണ്ടിലേറെ കാത്തിരിപ്പ് വേണ്ടി വന്നത് സംസ്ഥാന കായിക രംഗം ഇനിയും ശരിയായ വഴിയിലേക്ക് എത്തിയിട്ടില്ലെന്നത് തന്നെയാണ് സൂചിപ്പിക്കുന്നത്. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന്‍ മുന്‍കൈയെടുത്തതോടെയാണ് അംഗീകാരം ലഭിച്ചത്. സമാന്തര കായിക മേഖലയിലെ മറ്റ് സംഘടനകള്‍ അംഗീകാരത്തിനായി ഇനി എത്രക്കാലം കാത്തിരിക്കണമെന്നത് ഉത്തരം കിട്ടാത്ത ചോദ്യമാണ്.

പാരകള്‍ പലവിധം


ഇന്ത്യന്‍ പാരാലിംപിക് കമ്മിറ്റിയുടെ അംഗീകാരമുള്ള സംഘടന പലഘട്ടത്തിലും അംഗപരിമിത താരങ്ങള്‍ക്ക് പാരയായിട്ടുണ്ട്. രാജസ്ഥാനില്‍ നടന്ന 17ാമത് ദേശീയ അത്‌ലറ്റിക്‌സ് മത്സരത്തില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ നിന്ന് നിരവധി താരങ്ങള്‍ പോയിരുന്നു. എന്നാല്‍, ഇന്ത്യന്‍ പാരാലിംപിക് ഫെഡറേഷന്‍ ഇവരെ മത്സരത്തില്‍ പങ്കെടുപ്പിക്കാന്‍ തയ്യാറായില്ല. അംഗപരിമിതരല്ലാത്തവര്‍ നയിക്കുന്ന സംഘടനയായ കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് അസോസിയേഷന്‍ ഫോര്‍ ഡിഫറന്റ്‌ലി ഏബിള്‍ഡ് എന്ന സംഘടനയുടെ ഇടപെടലായിരുന്നു ഇതിന് കാരണമെന്നാണ് പരാതി ഉയര്‍ന്നത്.
ഈ സംഘടന വഴി രജിസ്‌ട്രേഷന്‍ നടത്തിയില്ലെന്നതായിരുന്നു മാറ്റി നിര്‍ത്താന്‍ കാരണം. കേരളത്തെ പ്രതിനിധീകരിച്ച് പോയ താരങ്ങള്‍ ഒടുവില്‍ ധര്‍ണയും പ്രതിഷേധവും നടത്തിയാണ് മത്സരിക്കാന്‍ അനുമതി വാങ്ങിയെടുത്തത്. ഷോട്പുട്ടില്‍ സ്വര്‍ണവും ജാവലിന്‍ ത്രോയില്‍ വെങ്കലവും നേടിയ എം.ആര്‍ വിനീഷിനും 400 മീറ്ററില്‍ വെള്ളിയും 200 മീറ്ററില്‍ വെങ്കലവും നേടിയ സി.എസ് നിമിഷയ്ക്കും സര്‍ട്ടിഫിക്കറ്റും മെഡലും നല്‍കാതെയാണ് ഫെഡറേഷന്‍ പ്രതികാരം തീര്‍ത്തത്. മെഡലും സര്‍ട്ടിഫിക്കറ്റുകളും കിട്ടാന്‍ വീണ്ടും പ്രതിഷേധത്തിന്റെ മാര്‍ഗം തന്നെ തേടേണ്ടി വന്നു താരങ്ങള്‍ക്ക്. ഒടുവില്‍ മെഡലും സര്‍ട്ടിഫിക്കറ്റും നല്‍കി പ്രശ്‌നം പരിഹരിച്ചു. മറ്റ് താരങ്ങള്‍ക്ക് മത്സരങ്ങളില്‍ പങ്കെടുത്തതിനുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഇതുവരെ ഇന്ത്യന്‍ പാരാലിംപിക് ഫെഡറേഷന്‍ തയ്യാറായിട്ടില്ല.

പ്രതീക്ഷ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍


സ്‌പോര്‍ട്‌സ് കൗണ്‍സിലും കായിക വകുപ്പും മുന്‍കൈ എടുത്താല്‍ മാത്രമേ സമാന്തര കായിക മേഖലയിലെ കായിക താരങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാവു. ലോക പാരാലിംപിക്‌സ് വേദികളില്‍ മെഡലുകള്‍ നേടാന്‍ കഴിവുള്ള താരങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കാന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പദ്ധതി തയ്യാറാക്കണം. ഓപ്പറേഷന്‍ ഒളിംപ്യ പദ്ധതിയുടെ ഭാഗമാക്കി തന്നെ പാരാലിംപിക്‌സ് താരങ്ങള്‍ക്കും പരിശീലനം നല്‍കാന്‍ കഴിയും. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍കൈയെടുത്ത് അംഗപരിമിത താരങ്ങളുടെ കായിക സംഘടനയ്ക്ക് രൂപം നല്‍കേണ്ട സമയവും അതിക്രമിച്ചു കഴിഞ്ഞു.
ദേശീയ, രാജ്യാന്തര മത്സരങ്ങളില്‍ മെഡലുകള്‍ നേടിയ താരങ്ങളെ വേണം നേതൃത്വത്തിലേക്ക് കൊണ്ടു വരാന്‍. ദേശീയ പാരാലിംപിക് ഫെഡറേഷന്റെ അംഗീകാരമുള്ള ഏക സംഘടനയാക്കണം. അംഗപരിമിത താരങ്ങള്‍ നേരിടുന്ന അവഗണനയ്ക്കും ചൂഷണത്തിനും തടയിടാന്‍ ഇതിലൂടെ കഴിയുമെന്ന് ഫിസിക്കലി ചലഞ്ചഡ് ഓള്‍ സ്‌പോര്‍ട്‌സ് അസോസിയേഷന്‍ കേരള പ്രസിഡന്റ് കിഷോര്‍കുമാര്‍ പറയുന്നു. രാജ്യാന്തര തലത്തില്‍ മെഡല്‍ നേടാന്‍ കഴിവുള്ള താരങ്ങളെ ദത്തെടുത്ത് പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതിക്കും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തുടക്കം കുറിക്കണം.
പ്രത്യേക പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനൊപ്പം അംഗപരിമിതര്‍ക്കും കായിക രംഗത്ത് തുല്യപങ്കാളിത്തം ഉറപ്പു വരുത്താന്‍ സംസ്ഥാന കായിക വകുപ്പും സ്‌പോര്‍ട്‌സ് കൗണ്‍സിലും മുന്നിട്ടിറങ്ങണം. വിധിയോട് പോരാടി മുഖ്യധാരയിലേക്ക് പറന്നുയരാനുള്ള പോരാട്ടത്തിലാണ് സമാന്തര കായിക മേഖലയിലെ താരങ്ങള്‍. അംഗപരിമിത കായിക താരങ്ങളുടെ സഹനവും യാതനകളും അതോടൊപ്പം ആത്മവിശ്വാസവും കരുത്തും ഇനിയും നാം കണ്ടില്ലെന്ന് നടിക്കരുത്.


 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംശയം തോന്നി ബാഗേജ് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് അപൂർയിനത്തിൽപ്പെട്ട 14 പക്ഷികൾ; നെടുമ്പാശേരിയിൽ 2 പേർ പിടിയിൽ

Kerala
  •  13 days ago
No Image

പിൻവലിച്ച നോട്ടുകൾ ഈ മാസം 31 വരെ മാറ്റിയെടുക്കാം; സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ 

oman
  •  13 days ago
No Image

ഷോര്‍ട്ട് സര്‍ക്യൂട്ട്; സുപ്രീം കോടതിയിൽ തീപിടിത്തം 

National
  •  13 days ago
No Image

ഉച്ചത്തിൽ ബാങ്ക് കൊടുക്കേണ്ട; മുസ്‌ലിം പള്ളികളിൽ നിന്ന് ഉച്ചഭാഷിണി പിടിച്ചെടുക്കാൻ നിർദ്ദേശിച്ച് ഇസ്‌റാഈൽ സുരക്ഷാ മന്ത്രി 

International
  •  13 days ago
No Image

ബീമാപള്ളി ഉറൂസ്; തിരുവനന്തപുരം നഗരസഭാ പരിധിയില്‍ നാളെ അവധി

Kerala
  •  13 days ago
No Image

ഒരു കോടിയും 267 പവനും ഒളിപ്പിച്ചത് കട്ടിലിനടിയിലെ അറയില്‍; സി.സി.ടിവി ക്യാമറ തിരിച്ചുവച്ചത് മുറിയിലേക്ക്, വിരലടയാളം കുടുക്കി

Kerala
  •  13 days ago
No Image

എന്ന് മരിക്കുമെന്ന് ഇനി എഐ പറയും; മനുഷ്യന്റെ 'ആയുസ് അളക്കാനും' എഐ

Kerala
  •  13 days ago
No Image

'മോദിക്കെതിരെ മിണ്ടരുത്, പൊലിസിനെതിരേയും പാടില്ല' മുദ്രാവാക്യങ്ങള്‍ക്ക് വിലക്കുമായി ജാമിഅ മില്ലിയ

National
  •  13 days ago
No Image

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: സി.പി.എം നേതാവ് പി.ആര്‍ അരവിന്ദാക്ഷന് ജാമ്യം

Kerala
  •  13 days ago
No Image

ഈദുൽ ഇത്തിഹാദ്; പൗരന്മാർക്കും പ്രവാസികൾക്കും സ്വന്തം കൈപ്പടയിൽ സന്ദേശമയച്ച് യുഎഇ പ്രസിഡൻ്റ്

uae
  •  13 days ago