HOME
DETAILS
MAL
കൂട്ടക്കുരുതി; സിറിയയില്‍ വ്യോമാക്രമണത്തില്‍ 43 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടു
backup
November 14 2017 | 03:11 AM
ഡമസ്‌കസ്: പ്രഖ്യാപനങ്ങള്‍ കാറ്റില്‍ പറത്തി സിറിയയില്‍ വീണ്ടും കൂട്ടക്കുരുതി. അലപ്പൊയിലുണ്ടായ വ്യോമാക്രണത്തില്‍ 43 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടു. നിരവധിയാളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. നിരവധിയാളുകളെ കാണാതാവുകയും ചെയ്തിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് അല്‍ ജസീറ ലേഖകന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
സിറിയന്‍ യുദ്ധവിമാനങ്ങളോ റഷ്യയോ ആണ് ആക്രമണത്തിന് പിന്നലെന്നാണ് കരുതുന്നതെന്ന് സിറിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടന റിപ്പോര്‍ട്ടു ചെയ്തു. സംഭവസ്ഥലത്തു നിന്നു ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്തിട്ടുണ്ട്.
സിറിയയില്‍ ആറുമാസത്തേക്ക് വ്യോമാക്രമണം നടത്തരുതെന്ന ആസ്താന്‍ പ്രഖ്യാപനത്തിന് ഏതാനും ദിവസങ്ങള്‍ക്കകമാണ് ആക്രമണം നടന്നിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."