തോമസ് ചാണ്ടിക്കു വേണ്ടി ഹാജരാകരുതെന്ന് തന്‍ഖയോട് എം.എം ഹസന്
ന്യൂഡല്‍ഹി: കായല്‍കൈയേറ്റ കേസില്‍ തോമസ് ചാണ്ടിക്കു വേണ്ടി ഹാജരാവരുതെന്ന് സുപ്രിം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ വിവേക് തന്‍ഖയോട് കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസന്. അദ്ദേഹം തന്‍ഖയെ ഫോണില്‍ വിളിച്ച് ഇക്കാര്യം ആവശ്യപ്പെട്ടു. തോമസ് ചാണ്ടിക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാകുമ്പോള്‍ പാര്‍ട്ടി എം.പി കൂടിയായ തന്‍ഖ ഹാജരാവുന്നത് ശരിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ ഹസന്റെ ആവശ്യം തന്‍ഖ നിരാകരിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇത് തന്റെ ജോലിയാണെന്നും തോമസ് ചാണ്ടി സുഹൃത്താണെന്നും തന്‍ഖ പ്രതികരിച്ചതായി മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രമേശ് ചെന്നിത്തലയും തന്നോട് ഇക്കാര്യം ആവഷശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മധ്യപ്രദേശില്‍നിന്നുള്ള കോണ്‍ഗ്രസ് രാജ്യസഭാംഗമാണ് തന്‍ഖ. മധ്യപ്രദേശിലെ ബി.ജെ.പി സര്‍ക്കാരിനെതിരായുള്ള വ്യാപം അഴിമതിക്കേസിന്റെ മുന്‍നിര പോരാളിയാണു മുന്‍ അഡ്വക്കറ്റ് ജനറല്‍ കൂടിയായ തന്‍ഖ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."