എന്‍.സി.പി നിര്‍ണായക യോഗം ഇന്ന് കൊച്ചിയില്‍
കൊച്ചി: എന്‍.സി.പിയുടെ നിര്‍ണായക യോഗം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് എറണാകുളം അധ്യാപകഭവനില്‍ നടക്കും. കായല്‍ കൈയേറിയെന്ന ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ യോഗം തീരുമാനമെടുക്കുമെന്നാണ് സൂചന. അതേസമയം ചാണ്ടി വിഷയവുമായി ബന്ധപ്പെട്ടു വിളിച്ച യോഗമല്ല ഇന്ന് നടക്കുന്നതെന്ന് സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരന് മാസ്റ്റര്‍ പറഞ്ഞു.
ഒരു മാസം മുമ്പ് ചേരാന്‍ നിശ്ചയിച്ച യോഗമാണിത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ രാജി വിഷയത്തിലും ചര്‍ച്ചയുണ്ടാകും. എന്നാല്‍, തീരുമാനം കേന്ദ്ര നേതൃത്വവുമായി ആലോചിച്ച ശേഷം മാത്രമേ കൈക്കൊള്ളൂവെന്നും അദ്ദേഹം പറഞ്ഞു.യോഗ ശേഷം കേന്ദ്ര നേതൃത്വവുമായി എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യും. രാജിക്ക് എല്‍.ഡി.എഫ് സമയപരിധി നിശ്ചയിച്ചിട്ടില്ല. ആരോപണങ്ങളില്‍ തോമസ് ചാണ്ടിയുടെ പങ്ക് ഇനിയും വ്യക്തമാക്കപ്പെട്ടിട്ടില്ല. എല്ലാ ആരോപണങ്ങളും ഉയര്‍ന്നിരിക്കുന്നതു മന്ത്രിയുടെ കമ്പനിക്കെതിരേയാണ്. അല്ലാതെ തോമസ് ചാണ്ടിക്കെതിരേയല്ലെന്നും അദ്ദേഹം പറഞ്ഞു.
ncp, thomas chandi, peethambaran master,
ഏറ്റവും പുതിയ വാര്‍ത്തകള്‍ക്ക് ഞങ്ങളുടെ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യൂ I Click Here ഞങ്ങളുടെ ഫേസ്ബുക്ക് പേജിലെത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."