തന്‍ഖയ്ക്ക് യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി
കൊച്ചി: ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കായി കോടതിയില്‍ ഹാജരാകുന്ന കോണ്‍ഗ്രസ് എം.പിയും അഭിഭാഷകനുമായ വിവേക് തന്‍ഖയ്ക്കു നേരെ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം.
കൊച്ചി താജ് ഹോട്ടലില്‍ നിന്ന് കോടതിയിലേക്ക് പോകാനായി തന്‍ഖ ഇറങ്ങിയ തന്‍ഖയെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുകയായിരുന്നു. പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കി.
തോമസ്ചാണ്ടിയ്ക്കെതിരായ കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കുമ്പോള്‍ തോമസ് ചാണ്ടിക്കു വേണ്ടി വിവേക് തന്‍ഖയാണ് ഹാജരാകുന്നത്. ഇന്നലെയാണ് തന്‍ഖ കൊച്ചിയിലെത്തിയത്.
തോമസ് ചാണ്ടിയ്ക്ക് വേണ്ടി ഹാജരാകരുതെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന് വിവേക് തന്‍ഖയെ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തന്‍ഖ ഹാജരാകരുതെന്ന് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍ തോമസ് ചാണ്ടിയ്ക്കുവേണ്ടി വാദിക്കുന്നത് അഭിഭാഷകനെന്ന തൊഴിലിന്റെ ഭാഗമായാണെന്നും തോമസ് ചാണ്ടി തന്റെ വളരെക്കാലമായുള്ള സുഹൃത്താണെന്നും വിവേക് തന്‍ഖ പറഞ്ഞു. ഒരു കലക്ടറുടെ കണ്ടെത്തലിനെ മന്ത്രി കോടതിയില്‍ നേരിടുന്നത് അപൂര്‍വമാണ്. കലക്ടറാണോ മന്ത്രിയാണോ ശരിയെന്ന് കോടതി തീരുമാനിക്കുമെന്നും തന്‍ഖ പറഞ്ഞു.
അതേസമയം, കേസില്‍ സ്റ്റേ ലഭിക്കുകയും അനുകൂല പരാമര്‍ശം കോടതിയില്‍ നിന്നുണ്ടാകുകയും ചെയ്താല്‍ രാജി അടഞ്ഞ അധ്യായമാകുമെന്നാണ് എന്‍.സി.പി നേതൃത്വം കണക്കുകൂട്ടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."