HOME
DETAILS

സര്‍ക്കാര്‍ തീരുമാനത്തിനെതിരേ മന്ത്രിതന്നെ ഹരജി നല്‍കുകയോ?; തോമസ് ചാണ്ടിക്ക് വീണ്ടും ഹൈക്കോടതിയുടെ പ്രഹരം

  
backup
November 14 2017 | 05:11 AM

14-11-2017-thomas-chandi-issue-high-court

കൊച്ചി: രാജിവയ്ക്കാന്‍ ഇടതുമുന്നണി അന്ത്യശാസന നല്‍കിയിട്ടും കോടതിവിധി പിടിവള്ളിയാക്കി മന്ത്രിക്കസേര നിലനിര്‍ത്താന്‍ ശ്രമിക്കുന്ന തോമസ് ചാണ്ടിക്ക് വീണ്ടും ഹൈക്കോടതിയുടെ പ്രഹരം.

കായല്‍കൈയേറ്റ വിഷയത്തില്‍ ആലപ്പുഴ കലക്ടറുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിച്ച ചാണ്ടിയെ ഡിവിഷന്‍ ബഞ്ച് രൂക്ഷമായി വിമര്‍ശിച്ചു.

സര്‍ക്കാര്‍ തീരുമാനത്തിനെതിരേ മന്ത്രിതന്നെ കോടതിയില്‍ ഹരജി നല്‍കുന്നത് കേട്ടുകേള്‍വിയില്ലാത്തതാണെന്നു കോടതി പറഞ്ഞു.

കലക്ടറുടെ റിപ്പോര്‍ട്ട് ചോദ്യംചെയ്തുള്ള മന്ത്രിയുടെ ഹരജി നിലനില്‍ക്കുമോ എന്നു കോടതി സംശയം പ്രകടിപ്പിച്ചു. മന്ത്രിസഭാ തീരുമാനത്തെ മന്ത്രിക്ക് ചോദ്യം ചെയ്യാനാകുമോയെന്നു ചോദിച്ച ഹൈക്കോടതി ലോകത്തൊരിടത്തും ഇങ്ങനെ കേട്ടുകേള്‍വിയില്ലെന്നും പറഞ്ഞു.

കുട്ടനാട്ടിലെ റിസോര്‍ട്ട് ഭൂമി നികത്തിയതില്‍ ക്രമക്കേടുണ്ടായിട്ടുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.

ഹൈക്കോടതിയുടെ പരാമര്‍ശത്തോടെ തോമസ് ചാണ്ടി വീണ്ടും സമ്മര്‍ദ്ദത്തിലായി. മന്ത്രി ഇന്നു രാജിവയ്ക്കണമെന്നാണ് കഴിഞ്ഞദിവസം ചേര്‍ന്ന എല്‍.ഡി.എഫ് യോഗം എന്‍.സി.പിക്ക് കര്‍ശന നിര്‍ദേശം നല്‍കിയത്.

എന്നാല്‍ ഇന്ന് എറണാകുളത്ത് ചേരുന്ന പാര്‍ട്ടി യോഗത്തില്‍ തോമസ് ചാണ്ടിയുടെ രാജിക്കാര്യം ചര്‍ച്ച ചെയ്യേണ്ടെന്ന നിലപാടിലാണ് എന്‍.സി.പി.

ഒരു മാസം മുന്‍പേ തീരുമാനിച്ചതാണ് ഇന്നത്തെ യോഗമെന്നും സംഘടനാ കാര്യങ്ങള്‍ മാത്രമേ ചര്‍ച്ച ചെയ്യൂ എന്നും എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരന്‍ മാസ്റ്റര്‍ എറണാകുളത്ത് പറഞ്ഞിരുന്നു.

സുപ്രിം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ വിവേക് തന്‍ഖയാണു തോമസ് ചാണ്ടിക്കുവേണ്ടി ഹാജരായത്.
മധ്യപ്രദേശില്‍നിന്നുള്ള കോണ്‍ഗ്രസ് രാജ്യസഭാംഗമാണ് തന്‍ഖ.

തോമസ് ചാണ്ടിക്കുവേണ്ടി ഹാജരാകുന്നതില്‍ കോണ്‍ഗ്രസിനു ശക്തമായ എതിര്‍പ്പുണ്ടായിരുന്നു. തന്‍ഖയ്ക്കു നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുകയും ചെയ്തിരുന്നു.

 

thomas chandi, kerala high court, ncp, peethambaran master, congress, vivek thankha, alappuzha collector, 

ഏറ്റവും പുതിയ വാര്‍ത്തകള്‍ക്ക് ഞങ്ങളുടെ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യൂ I Click Here
ഞങ്ങളുടെ ഫേസ്ബുക്ക് പേജിലെത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  25 days ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  25 days ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  25 days ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  25 days ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  25 days ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  25 days ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  25 days ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  25 days ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  25 days ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  25 days ago