HOME
DETAILS

യാത്രക്കാര്‍ പെരുവഴിയിലാകുന്നത് നിത്യസംഭവം പര്‍വത തീവണ്ടിയുടെ പ്രയാണം കിതച്ച് കിതച്ച്

  
backup
August 14 2016 | 16:08 PM

%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%86%e0%b4%b0%e0%b5%81%e0%b4%b5%e0%b4%b4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2


ഗൂഡല്ലൂര്‍: യുനെസ്‌കോയുടെ പൈതൃക പദവി ലഭിച്ച നീലഗിരി പര്‍വത തീവണ്ടി എന്‍ജിന്‍ തകരാര്‍ കാരണം പാതിവഴിയില്‍ സര്‍വിസ് മുടക്കുന്നത് പതിവാകുന്നു. ഇത് സഞ്ചാരികളെയും പ്രദേശത്തുകാരെയും ഒരുപോലെ വലക്കുകയാണ്. ജൂലൈ, ഓഗസ്റ്റ് മാസത്തില്‍ മാത്രം പതിനഞ്ച് തവണയാണ് ട്രെയിന്‍ പണിമുടക്കിയത്. സാങ്കേതിക തകരാര്‍ കാരണം പലപ്പോഴും തീവണ്ടി സര്‍വിസ് റദ്ദാക്കുകയാണ്.
കൊടുംവനത്തിനുള്ളില്‍ എന്‍ജിന്‍ തകരാര്‍ കാരണം ട്രെയിന്‍ നില്‍ക്കുന്നത് പതിവാണ്. കാട്ടാന ഉള്‍പ്പെടെയുള്ള വന്യജീവികളുടെ ശല്യമുള്ള മേഖലകളാണിത്. മേട്ടുപാളയത്തില്‍ നിന്ന് ഊട്ടിയിലേക്ക് പുറപ്പെടുന്ന ട്രെയിന്‍ എന്‍ജിന്‍ തകരാര്‍ കാരണം ആടര്‍ലി, റണ്ണിമേട്, കുന്നൂര്‍ ലെവല്‍ക്രോസ് തുടങ്ങിയ സ്ഥലങ്ങളില്‍ കേടാവുന്നത് പതിവ് കാഴ്ചയായിരിക്കുകയാണ്. എന്‍ജിനുകളില്‍ വെള്ളം കയറാതെയും ഫര്‍ണസ് ഓയില്‍ ടാങ്ക് പൊട്ടിത്തെറിച്ചും ബ്രേക്ക് നിലച്ചുമാണ് കരിവണ്ടി നിന്നു പോകുന്നത്. സഞ്ചാരികളാണ് കൂടുതലും ഇതിലെ സ്ഥിരം യാത്രക്കാര്‍.
ഇവരെ കൂടാതെ ധാരാളം പ്രദേശവാസികളും ഈ ട്രെയിനിനെയാണ് ആശ്രയിക്കുന്നത്. ട്രെയിനിന്റെ സാങ്കേതിക തകരാറുകള്‍ക്ക് ശാശ്വതപരിഹാരം കാണണമെന്നാണ് സഞ്ചാരികള്‍ ആവശ്യപ്പെടുന്നത്. അതേസമയം പര്‍വത തീവണ്ടി നിലനിര്‍ത്തുന്നതിലൂടെ വര്‍ഷം അഞ്ചുകോടി രൂപ നഷ്ടമാണ് റെയില്‍വേക്ക് ഉണ്ടാകുന്നതെന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്. റെയില്‍വേക്ക് നഷ്ടമാണെന്ന് കാണിച്ച് സര്‍വിസ് നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും ജനങ്ങളുടെ കടുത്ത എതിര്‍പ്പ് കാരണം തീരുമാനത്തില്‍ നിന്ന് പിന്തിരിയുകയായിരുന്നു.
പര്‍വത തീവണ്ടി 1899 ജൂണ്‍ 15ആണ് മേട്ടുപാളയം-കുന്നൂര്‍ പാതയില്‍ സര്‍വിസ് ആരംഭിച്ചത്. 1908 സെപ്തംബര്‍ 16ന് കുന്നൂര്‍ മുതല്‍ ഫോണ്‍ഹില്‍ വരെയും ഒക്‌ടോബര്‍ 15ന് ഊട്ടിവരെയും ഓടിത്തുടങ്ങി. മേട്ടുപാളയം മുതല്‍ ഊട്ടി വരെയുള്ള 46 കിലോമീറ്റര്‍ പാതയില്‍ 16 തുരങ്കങ്ങളും 200 കൊടും വളവുകളും 250 പാലങ്ങളുമുണ്ട്. സമാനമായ പാത സ്വിറ്റ്‌സര്‍ലന്‍ഡില്‍ ആല്‍പ്‌സ് പര്‍വത നിരയിലേക്കുള്ള റെയില്‍പാത മാത്രമാണ്. പഴയ റാക് ആന്‍ഡ് പിനിയണ്‍ സാങ്കേതിക വിദ്യയിലാണ് തീവണ്ടി ഓടുന്നത്.
നീരാവി എന്‍ജിനില്‍ പ്രവര്‍ത്തിക്കുന്ന തീവണ്ടി വിനോദസഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. മലകളിലൂടെ കുത്തനെ ഇറങ്ങുമ്പോഴും തുരങ്കങ്ങളിലൂടെ കടന്ന് പോകുമ്പോഴും വ്യത്യസ്ഥ അനുഭവമാണ് യാത്രക്കാര്‍ക്ക് ഉണ്ടാകുന്നത്. പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത തീവണ്ടിയില്‍ മഞ്ഞില്‍ കുതിര്‍ന്ന വഴികളിലൂടെയുള്ള യാത്ര ആരെയും ആകര്‍ഷിക്കുന്നതാണ്. പ്രതിവര്‍ഷം 25 ലക്ഷം വിനോദസഞ്ചാരികളാണ് നീലഗിരിയിലെത്തുന്നത്. അവധിക്കാലങ്ങളില്‍ പര്‍വത തീവണ്ടി യാത്രക്കായി മാസങ്ങള്‍ക്ക് മുന്‍പ് തന്നെ സഞ്ചാരികള്‍ ബുക്ക് ചെയ്യാറുണ്ട്. പുകതുപ്പിയും വെള്ളംകുടിച്ചും കിതച്ചോടുന്ന വണ്ടി തമിഴ്‌നാട്ടിലെ സേലം റെയില്‍വേ ഡിവിഷനു കീഴിലാണിപ്പോള്‍. ആദ്യം പാലക്കാട് ഡിവിഷന് കീഴിലായിരുന്നു. ഏതായാലും ലക്ഷക്കണക്കിന് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന തീവണ്ടി സവാരി നിലനിര്‍ത്തണമെന്നാണ് സഞ്ചാരികളുടെയും യാത്രക്കാരുടെയും ആവശ്യം.

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറത്ത് വീണ്ടും നിപ?; സമ്പര്‍ക്ക പട്ടികയില്‍ 26 പേര്‍ 

Kerala
  •  3 months ago
No Image

'തിരുത്തല്‍ കാലത്ത് പാര്‍ട്ടിയെ നയിക്കാന്‍ ആര്? ; താത്കാലിക ജനറല്‍ സെക്രട്ടറിയുണ്ടാവില്ലെന്ന് സൂചന

Kerala
  •  3 months ago
No Image

മലപ്പുറത്തെ നിപ; മരിച്ച യുവാവുമായി സമ്പര്‍ക്കം പുലര്‍ത്തിയിരിക്കുന്നത് 26 പേര്‍

Kerala
  •  3 months ago
No Image

പത്തനംതിട്ടയില്‍ നിന്ന് ഇന്നു രാവിലെ 15 കാരനെ കാണാതായി

Kerala
  •  3 months ago
No Image

പ്രതിപക്ഷ സഖ്യത്തിലെ മുതിര്‍ന്ന നേതാവ് പ്രധാനമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തു; താന്‍ നിരസിച്ചെന്നും നിതിന്‍ ഗഡ്കരി

National
  •  3 months ago
No Image

ഓണം, അവധി കാല്‍കുത്താനിടമില്ലാതെ കേരളത്തിലൂടെ ഓടുന്ന ട്രെയിനുകള്‍

Kerala
  •  3 months ago
No Image

24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് കുഞ്ഞുങ്ങള്‍ ഉള്‍പെടെ 26 പേരെ; ഗസ്സയില്‍ ഇസ്‌റാഈല്‍ നരാധമര്‍ ഇല്ലാതാക്കിയത് 41,182 മനുഷ്യരെ

International
  •  3 months ago
No Image

വനിത ഡോക്ടറുടെ ബലാത്സംഗക്കൊല; മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു

National
  •  3 months ago
No Image

തൃശൂരില്‍ വന്‍ സ്പിരിറ്റ് വേട്ട; 19500 ലിറ്റര്‍ പിടികൂടി

Kerala
  •  3 months ago
No Image

സിബി ഐ ഉദ്യോഗസ്ഥരായി ചമഞ്ഞ് 49 ലക്ഷം തട്ടി; കോഴിക്കോട് സ്വദേശിനികള്‍ അറസ്റ്റില്‍

Kerala
  •  3 months ago