പരപ്പനങ്ങാടിയില്‍ അംബേദ്കര്‍ സ്വാശ്രയഗ്രാമം പദ്ധതിക്ക് തുടക്കം
പരപ്പനങ്ങാടി: അംബേദ്കര്‍ സ്വാശ്രയ ഗ്രാമം പദ്ധതിയിലൂടെ പരപ്പനങ്ങാടി നഗരസഭയിലെ രണ്ടു കോളനികളില്‍ ഒരു കോടി രൂപ വീതമുള്ള പദ്ധതികള്‍ നടപ്പാക്കും.
കെട്ടുങ്ങല്‍ അയ്യങ്കാളി, മീന്‍കുഴി നഗരിയിലെ കറി കോളനികളിലാണ് അംബേദ്കര്‍ സ്വാശ്രയ ഗ്രാമം പദ്ധതി വഴി മാതൃകാ കോളനി പദ്ധതി നടപ്പാക്കുന്നത്.
രണ്ടുകോളനികളിലും ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് പദ്ധതി വിശദീകരണം നടത്തുകയും ഗുണഭോക്താക്കളില്‍ നിന്ന് അഭിപ്രായങ്ങള്‍ തേടുകയും ചെയ്തു.നാല്പതിലധികം കുടുംബങ്ങള്‍ താമസിക്കുന്ന പട്ടികജാതി കുടുംബങ്ങളുള്ള കോളനികളുടെ സമഗ്ര വികസനം ലക്ഷ്യം വെച്ച് പട്ടികജാതി വകുപ്പ് നടപിലാക്കുന്ന പദ്ധതിയാണിത്. കോളനിയിലെ ഗതാഗത സൗകര്യം, നടപ്പാത നിര്‍മാണം,കുടിവെള്ള സൗകര്യം, വൈദ്യുതീകരണം, തെരുവ് വിളക്ക് സ്ഥാപിക്കല്‍, ഭവന പുനരുദ്ധാരണം, സ്വയം തൊഴില്‍ പദ്ധതി തുടങ്ങി സൗകര്യങ്ങള്‍ പദ്ധതിയിലൂടെ ഏറ്റെടുത്ത് നടപ്പിലാക്കും.
രണ്ട് കോളനികളിലെയും പദ്ധതി വിശദീകരണ യോഗം പി.കെ അബ്ദുറബ്ബ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ വി.വി ജമീല അധ്യക്ഷയായി. കൗണ്‍സിലര്‍മാരായ ഫാതിമാറഹീം,എ. ഉസ്മാന്,പി.പി ഉമ്മുക്കുല്‍സു,ടി. ശ്രീധരന്,അഗ്രോ ഇന്‍ഡസ്ട്രീസ് മാനേജര്‍ സുരേഷ്,സി.അബ്ദുറഹ്മാന്‍കുട്ടി,സി.താമി എന്ന ബാലന്,എം. ഹനീഫ,കെ. താമിക്കുട്ടി,തിരൂരങ്ങാടി ബ്ലോക്ക് എസ്.സി ഓഫിസര്‍ ആര്. ചന്ദ്രദാസ്,പ്രമോട്ടര്‍ എ. വൈശാഖ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."