വൈദ്യുത ആഘാതം: ഷരീഫിന് ജീവന്‍
പള്ളിക്കല്‍: വൈദ്യുതി ആഘാതമേറ്റ് പിടഞ്ഞു വീണ ഷരീഫിന് ജീവന്‍ തിരിച്ചു കിട്ടിയത് മിനിമോള്‍ ടീച്ചറടെ ശ്വാസത്തിലൂടെ. മിനി എസ്റ്റേറ്റിനടത്ത് താമസിക്കുന്ന ജെ.സി.ബി ഡ്രൈവറായ ചാരുപടിക്കല്‍ ഷരീഫിന്(37) ഇന്നലെ രാവിലെ എട്ടോടെയാണ്് അപകടത്തില്‍ പ്പെട്ടത്.
ടീച്ചറുടെ തറവാട് വീടിനോട് ചേര്‍ന്ന് പുതിയ വീടിന്റെ നിര്‍മാണ പ്രവൃത്തിക്ക് ജെ.സി.ബിയുമായെത്തിയതായിരുന്നു ഷരീഫ്. ജെ.സി.ബിയുടെ മണ്ണ് കോരിയൊടുക്കുന്ന ഇരുമ്പ് കൊട്ട മുകളിലേക്ക് ഉയര്‍ത്തിയപ്പോള്‍ മുകളിലൂടെ കടന്ന് പോകുന്ന വൈദ്യതി ലൈനില്‍ തട്ടിയ ഉടനെ വൈദ്യുതി ആഘാതമേറ്റ് ഷരീഫ് പിടഞ്ഞ് വീഴുകയായിരുന്നു.
എന്താണ് സംഭവിച്ചതെന്നറിയാതെ ഓടിയെത്തിയ വീട്ടുകാരി ഓണാട്ട് രവീന്ദ്രന്റെ ഭര്യ മിനിമോള്‍ ടീച്ചര്‍ ജെ.സി.ബിക്കിടയില്‍ നിന്നും യുവാവിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചതോടെ ടീച്ചര്‍ ഷോക്കേറ്റ് തെറിച്ച് വീണു. കൂടെയെത്തിയ അപ്പു എന്നയാള്‍ക്കും ഷോക്കറ്റതോടെയാണ് ജെ.സി.ബി വൈദ്യതി ലൈനില്‍ തട്ടിയതാണ് അപകടത്തിന് കാരണമെന്ന് അറിയുന്നത്. ഇതോടെ സംഭവ സ്ഥലത്തെത്തിയവര്‍ ഉണങ്ങിയ മരക്കമ്പുകള്‍ ഉപയോഗിച്ച് വാഹനത്തിനിടയില്‍ നിന്നും യുവാവിനെ പുറത്തെത്തിച്ചപ്പോഴേക്കും ശരീരം നിശ്ചലമായിരുന്നു.
ഷോക്കേറ്റ് വീണതില്‍ നിന്നും സുബോധം വീണ്ടെടുത്ത മിനിമോള്‍ ടീച്ചര്‍ ഞൊടിയിടയില്‍ യുവാവിന് കൃതിമ ശ്വോസോഛോസം നല്‍കുകയായിരുന്നു. ആശുപത്രിയിലെത്തിക്കാനുള്ള വാഹനം എത്തുന്നത് വരെ പത്ത് മിനുട്ടോളം ശ്വാസം തുടര്‍ന്ന് നല്‍കിയതോടെ ഷരീരത്തില്‍ നേരിയ ചലനം കണ്ടെത്തി. അപകടത്തില്‍പ്പെട്ടയാള്‍ക്ക് തല്‍സമയം നല്‍കിയ പ്രാഥമിക ചികിത്സയായ കൃതിമ ശ്വാസോഛോസമാണ് യുവാവിന്റെ ജീവന്‍ രക്ഷിക്കാനായതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ടീച്ചറുടെ അവസരോചിത ഇടപെടല്‍ മൂലം മരണത്തെ മൂഖാമുഖം കണ്ട ഒരു ജീവന്‍ രക്ഷപ്പെടുത്താനായതില്‍ ഡോക്ടര്‍മാരും നാട്ടുകാരും ടിച്ചറെ ഏറെ പ്രശംസിച്ചു. ചേളാരി ഹൈസ്‌കൂളിലെ ബയോളജി വിഭാഗം അധ്യാപികയാണ് മിനിമോള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."