ബി.എസ്.സി നഴ്‌സിംഗ് മെറിറ്റ് സ്‌പോട്ട് അഡ്മിഷന്‍ നവംബര്‍ 15ന്
സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്റ് ടെക്‌നോളജി (സിമെറ്റ്) യുടെ കീഴിലുളള ബി.എസ്.സി നഴ്‌സിംഗ് കോളേജുകളായ ഉദുമ, കാസര്‍കോഡ് ജില്ല (ഫോണ്‍: 0467 2419935), മലമ്പുഴ, പാലക്കാട് ജില്ല (ഫോണ്‍: 0491 2815333) എന്നിവിടങ്ങളില്‍ 2017 2018 അധ്യയന വര്‍ഷത്തില്‍ ഗവണ്‍മെന്റ് മെറിറ്റ് സീറ്റില്‍ യഥാക്രമം രണ്ടും ഒന്നും ഒഴിവുകളുണ്ട്. എന്‍ട്രന്‍സ് കമ്മീഷണറുടെ ബി.എസ്.സി നഴ്‌സിംഗ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരും നിലവില്‍ ഒരു കോഴ്‌സിനും പ്രവേശനം നേടിയിട്ടില്ലാത്തവരുമായ വിദ്യാര്‍ത്ഥികള്‍ വിടുതല്‍ സര്‍ട്ടിഫിക്കറ്റ്, പ്രവേശന യോഗ്യത തെളിയിക്കുന്ന മറ്റ് രേഖകളുടെ അസല്‍ എന്നിവയും, പ്രോസ്‌പെക്ടസ് പ്രകാരം ആവശ്യമായ ഫീസും സഹിതം നവംബര്‍ 15ന് രാവിലെ 10 മണിക്ക് ഉദുമ നഴ്‌സിംഗ് കോളേജില്‍ ഹാജരാകണം. അഡ്മിഷന്‍ ലഭിക്കുകയാണെങ്കില്‍ അന്നു തന്നെ ഫീസ് അടച്ച്, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. മെറിറ്റ് റാങ്ക് ലിസ്റ്റിലെ ഉയര്‍ന്ന റാങ്ക് ഉളളവരെയായിരിക്കും പരിഗണിക്കുക. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാത്തവരെ സ്‌പോട്ട് അഡ്മിഷന് പരിഗണിക്കില്ല. 2017 2018 ലെ എന്‍ട്രന്‍സ് കമ്മീഷണറുടെ ബി.എസ്.സി നഴ്‌സിംഗ് റാങ്ക് നമ്പര്‍ തെളിയിക്കുന്ന രേഖ ഹാജരാക്കണം. വെബ്‌സൈറ്റ: www.simet.in (ഫോണ്‍: 0471 2743090).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."