കുടിവെള്ള പൈപ്പ്ലൈന്: മാറാക്കരയില്‍ റോഡുകള്‍ തകര്‍ന്നു
പുത്തനത്താണി: തിരുനാവായ കുടിവെള്ള പൈപ്പ്ലൈനിനു വേണ്ടി നടത്തിയ പ്രവൃത്തി മാറാക്കര പഞ്ചായത്തില്‍ പല ഭാഗത്തും റോഡ് തകര്‍ന്നു. കുടിവെള്ള പദ്ധതിക്കു വേണ്ടി പൈപ്പിടുന്ന പണിക്കു റോഡിന്റെ സൈഡില്‍ കിടങ്ങ് കീറിയതാണ് വിനയായത്.
പ്രതൃക്ഷത്തില്‍ തന്നെ പല റോഡുകളും ടാര്‍ പൊട്ടി പൊളിഞ്ഞും, കുണ്ടും കുഴിയും നിറഞ്ഞ് തകര്‍ന്ന അവസ്ഥയിലാണ്.
ഇതിനിടയിലാണ് കുടിവെള്ള വിതരണത്തിനായി റോഡിനു സൈഡിലൂടെ പൈപ്പിടാന്‍ ജെ.സി.ബി ഉപയോഗിച്ച് ചാലുകീറിയത്. ഇതോടെ റോഡിനു സൈഡില്‍ വലിയ ഗര്‍ത്തങ്ങളും സൈഡ് കെട്ടിയതും തകരാരിലായി.
കാടാമ്പുഴയില്‍ നിന്നും മരവട്ടം വഴി മലപ്പുറത്തേക്ക് പോകുന്ന റോഡില്‍ ആനക്കുഴിയാല്‍ മുതല്‍ പറപ്പൂര് അത്താണി എത്തുന്നത് വരെയുള്ള ഭാഗങ്ങളിലും ആനക്കുഴിയാല്‍ കയറ്റത്തിന്റെ ഭാഗങ്ങളിലും അപകടകരമായ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടു കഴിഞ്ഞു.
റോഡില്‍ അറ്റകുറ്റപണി നടത്തി റോഡ് നവീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."