സ്വകാര്യ മെഡിക്കല്സ്ഥാപനങ്ങളെ കുറിച്ച് സര്‍വേ വരുന്നു
മലപ്പുറം: സ്വകാര്യമെഡിക്കല്‍ സ്ഥാപനങ്ങളെ കുറിച്ച് സര്‍വേ ഉടന്‍ തുടങ്ങും. സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്ഥാപനങ്ങളുടെ എണ്ണം, ജീവനക്കാരുടെ എണ്ണം, ഒ.പി/ഐ.പി വിഭാഗത്തിലെ സൗകര്യങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍, മാലിന്യ നിര്‍മാര്‍ജന സൗകര്യങ്ങള്‍ എന്നിവ കണ്ടെത്തുന്നതിനാണ് സര്‍വേ നടക്കുന്നത്.
ഇതിനായി സാമ്പത്തികസ്ഥിതി വിവരവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജീവനക്കാര്‍ക്ക് വേണ്ടി പരിശീലന പരിപാടി സംഘടിപ്പിച്ചു. മലപ്പുറം ദാരിദ്ര്യ ലഘൂകരണ വിഭാഗം ഹാളില്‍ നടന്ന പരിപാടി ജില്ലാ കലക്ടര്‍ അമിത് മീണ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഡയറക്ടര്‍ ഉസ്മാന് ഷെരീഫ് കൂരി, സി.പി മോഹനന്, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. സക്കീന, ഡോ. ആശ, എന്‍.വി മധുസൂദനന് പങ്കെടുത്തു. പി.എം ഹസീബുള്ള, കെ മുഹമ്മദ് ഷെരീഫ്, സി ഷമീര്‍ മോന്, കെ.ടി സെയ്തലവി എന്നിവര്‍ ക്ലാസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."