HOME
DETAILS

കണ്ണുനീരില്‍ വിടപറഞ്ഞ് ഇറ്റാലിയന്‍ ഇതിഹാസം ബഫണ്‍

  
backup
November 14 2017 | 07:11 AM

sports-14-11-17-buffon-reti

മിലാന്‍:  ജിയാന്‍ ലൂജി ബഫണ്‍, അഞ്ചു ലോകകപ്പുകളില്‍ ഇറ്റലിയുടെ വല കാത്ത ഫുട്‌ബോളിലെ ഇതിഹാസ താരം. റഷ്യ ഇറ്റലിയില്ലാത്ത ലോകകപ്പിന് സാക്ഷ്യം വഹിക്കുമ്പോള്‍ ലോകകപ്പ് യോഗ്യത നേടാനാകാതെ വമരിക്കുന്നത് ഇറ്റലിയുടെ വിശ്വസ്തനായ ഇതിഹാസം ബഫണ്‍. സ്വീഡനോട് സമനില പിടിച്ചെങ്കിലും ലോകകപ്പില്‍ യോഗ്യത നേടാനാകാതെയായതോടെയാണ് കരിയറിന് തിരശ്ശീലയിടാന്‍ ബഫണ്‍ തീരുമാനിച്ചത്.

പെനാല്‍റ്റി ഷൂട്ടൗട്ടുകള്‍ക്ക് മുന്നില്‍ പതറാതെ നിന്നിരുന്ന ബഫണിനെയല്ല ഇന്നലെ ഫുട്‌ബോള്‍ ലോകം കണ്ടത്. കണ്ണുനീര്‍ പൊഴിക്കുന്ന ഇറ്റലിക്കാരില്‍ ഒരാളായാണ്. ഏറ്റവും മികച്ച ഗോള്‍ കീപ്പറെന്ന് ഫുട്‌ബോള്‍ ലോകം വിധിയെഴുതിയ ബഫണ്‍ ഇന്നലെ വിടപറഞ്ഞത് സാന്‍ സിരോ സ്റ്റേഡിയത്തോട് മാത്രമല്ല, അന്താരാഷ്ട്ര ഫുട്‌ബോളിനോട് കൂടിയാണ്. മത്സര ശേഷം കണ്ണീര്‍ പൊഴിച്ച് കൊണ്ട് എല്ലാ ഇറ്റാലിയന്‍ ഫുട്‌ബോള്‍ ആരാധകരോടും അദ്ദേഹം ക്ഷമ ചോദിച്ചു. ഇറ്റാലിയന്‍ ഫുട്‌ബോളിന്റെ ഭാവി സുരക്ഷിതമാണെന്നും രാജ്യത്തിന് വേണ്ടി ഇത്രയും വര്‍ഷം കളിക്കാനായത് ജീവിതത്തിലെ ഭാഗ്യമായിരുന്നുവെന്നും വിടവാങ്ങല്‍ പ്രസംഗത്തില്‍ ബഫണ്‍ പറഞ്ഞു. ഇറ്റലിക്ക് വേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച, ഏറ്റവും കൂടുതല്‍ ലോകകപ്പ് കളിച്ച താരമാണ് ബഫണ്‍. യുവന്റസില്‍ ബഫണിന്റെ സഹതാരമായ ആന്ദ്രേ ബര്‍സഗ്ലിയും റോമ മധ്യനിരതാരം ഡാനിയേലെ ഡെ റോസിയും അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിടപറഞ്ഞു.

ജോര്‍ജിയോ ചെല്ലിയേനിയും ഉടന്‍ വിരമിക്കല്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. ഇരുപത് വര്‍ഷം നീണ്ട കരിയറില്‍ 175 മത്സരങ്ങളിലാണ് ബഫണ്‍ രാജ്യത്തിന്റെ വല കാത്തത്. 496 മത്സരങ്ങള്‍ ബഫണ്‍ യുവന്റസിന് വേണ്ടി കളിച്ചു. 2002ലെ ലോകകപ്പില്‍ ആദ്യ ഇലവനില്‍ സ്ഥാനം നേടി. 2006ലും, 2010ലും, 2014ലും ഇറ്റലിക്കായി ലോകകപ്പ് കളിച്ചു. 2006ലെ ലോകകപ്പില്‍ ഇറ്റലി ലോകകപ്പ് നേടിയതില്‍ ബഫണിന്റെ പങ്ക് വളരെ വിലയേറിയതാണ്. എടുത്തു പറയേണ്ടത് ഫൈനലിലെ പ്രകടനം. സിനദിന്‍ സിദാന്റെ കിക്ക് ബഫണ്‍ പറന്ന് കുത്തിയകറ്റുമ്പോള്‍ ഫ്രഞ്ച് ആരാധകരുടെ നെഞ്ചാണ് തകര്‍ന്നത്.

ഒപ്പം പൂവണിഞ്ഞത് ഇറ്റലിയുടെ സ്വപ്‌നവും. 1993ല്‍ ഇറ്റാലിയന്‍ അണ്ടര്‍ 16 ടീമിലൂടെയാണ് ബഫണ്‍ പ്രെഫണല്‍ ഫുട്‌ബോളിലേക്ക് എത്തിപ്പെടുന്നത്. വിവിധ പ്രായത്തിലുള്ള ഇറ്റാലിയന്‍ ടീമുകളിലൂടെ വളര്‍ന്നു. 1997ലാണ് ദേശിയ ടീമില്‍ അരങ്ങേറുന്നത്. അതിനിടയില്‍ ഒട്ടേറെ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടായെങ്കിലും ഇറ്റാലിയന്‍ ഫുട്‌ബോളെന്ന് പറയുമ്പോള്‍ ആദ്യമെത്തുന്നത് ബഫണിന്റെ രൂപമായിരുന്നു. 1998ലാണ് ബഫണ്‍ ലോകകപ്പ് ടീമിലെത്തുന്നത്. ഫുട്‌ബോളിലെ മാന്യനായ താരമെന്ന പ്രൗഡിയോടെ തന്നെയാണ് ബഫണ്‍ ഗ്ലൗസ് അഴിക്കുന്നത്. രണ്ടുഗോള്‍ വ്യത്യാസത്തില്‍ ജയം അനിവാര്യമായ നിര്‍ണായക പ്ലേ ഓഫില്‍ സ്വീഡനോട് ഗോള്‍ രഹിതസമനില വഴങ്ങിയതോടെയാണ് ഇറ്റലിക്ക് പുറത്തേക്കുള്ള വാതില്‍ തുറന്നത്. 20 വര്‍ഷം നീണ്ട രാജ്യാന്തര കരിയറിന് ബഫണ്‍ വിരാമം കുറിക്കുമ്പോള്‍ തന്റെ ഇതിഹാസ പരമ്പരയ്ക്കാണ് ബഫണ്‍ വിരാമം കുറിച്ചത്. ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച ഗോള്‍കീപ്പര്‍മാരിലൊരാളെന്ന ഖ്യാതിയുമായിണ് ബഫണ്‍ ബൂട്ടഴിക്കുന്നത്.

 

Gianluigi Buffon retires as Italy lose to Sweden in World Cup play-off
ഏറ്റവും പുതിയ വാര്‍ത്തകള്‍ക്ക് ഞങ്ങളുടെ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യൂ I Click Here
ഞങ്ങളുടെ ഫേസ്ബുക്ക് പേജിലെത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago