HOME
DETAILS
MAL
തോമസ് ചാണ്ടി വിഷയത്തില്‍ മുഖ്യമന്ത്രിയ്ക്ക് മൗനം
backup
November 14 2017 | 07:11 AM
കോഴിക്കോട്: കായല്‍ കൈയ്യേറ്റ വിഷയത്തില്‍ തോമസ് ചാണ്ടിയ്ക്കെതിരെ ഹൈക്കോടതി പരാമര്‍ശം വന്നിട്ടും മൗനം പാലിച്ച് മുഖ്യമന്ത്രി.
കോഴിക്കോട് ടൗണ്‍ ഹാളില്‍ കേരളാ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയാന്‍ അദ്ദേഹം തയ്യാറായില്ല.
തോമസ് ചാണ്ടി വിഷയത്തില്‍ തീരുമാനമെടുക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഇടതുപക്ഷമുന്നണി യോഗം മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."