സോളാര്‍ ആരോപണത്തെ യു.ഡി.എഫ് ഒറ്റക്കെട്ടായി നേരിടും: ഉമ്മന്‍ചാണ്ടി
പേരാമ്പ്ര: സോളാര്‍ കേസില്‍ യുഡിഎഫ് നേതാക്കളെ അപമാനിക്കാന്‍ ശ്രമിക്കുന്ന പിണറായി സര്‍ക്കാര്‍ ജനകീയ കോടതിയില്‍ തലയില്‍ മുണ്ടിട്ട് നടക്കേണ്ട കാലം അതിവിദൂരമല്ലെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കടിയങ്ങാട് പാലത്ത് വെച്ച് നടന്ന ചങ്ങരോത്ത് മണ്ഡലം കോണ്‍ഗ്രസ് കുടുംബസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണത്തില്‍ മുഴുവന്‍ രംഗത്തും തികഞ്ഞ പരാജയമായ സര്‍ക്കാര്‍ യൂ ഡി എഫ് നേതാക്കളുടെ പേരില്‍ ഇല്ലാത്ത കളളക്കഥ ചമച്ച് കേസെടുത്ത് മൂലക്കിരുത്താമെന്ന വ്യാമോഹം നടക്കില്ല. യൂ ഡി.എഫ് ഒറ്റക്കെട്ടായി നിയമപരമായി തന്നെ കേസിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
ബൂത്ത് പ്രസിഡന്റ് നടുവിലക്കണ്ടി രാജീവന്‍ അധ്യക്ഷനായി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്‍, ഡി.സി.സി പ്രസിഡന്റ് ടി.സിദ്ദിഖ്, കെ.സി അബു, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ കെ.കെ വിനോദന്‍, ഐ.പി രാജേഷ്, സത്യന്‍ കടിയങ്ങാട്, ഇ.വി രാമചന്ദ്രന്‍, മുനീര്‍ എരവത്ത്, ഇ. അശോകന്‍, പി. വാസു മാസ്റ്റര്‍, പി.ജെ തോമസ്, മണ്ഡലം പ്രസിഡന്റ് ഇ.ടി സരീഷ്, കെ. മധു കൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ സൈറാബാനു, സി.എച്ച് സനൂപ്, സുനന്ദ് ശങ്കര്‍, കുളിക്കണ്ടി അഷറഫ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."