പ്രവര്‍ത്തകര്‍ക്ക് ഗെയില്‍ പദ്ധതിയെ കുറിച്ചുള്ള ക്ലാസുമായി സി.പി.എം
മുക്കം: എരഞ്ഞിമാവിലെ ഗെയില്‍വിരുദ്ധ സമരത്തില്‍ പ്രധിരോധത്തിലായ സി.പി.എം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കായി വിശദീകരണ ക്ലാസുകള്‍ നടത്തുന്നു. അണികളില്‍നിന്ന് വലിയരീതിയില്‍ പ്രതിഷേധമുയര്‍ന്നതോടെയാണ് സി.പി.എം വിശദീകരണ യോഗങ്ങള്‍ക്കും റാലികള്‍ക്കും പുറമെ ക്ലാസുകളുമായി രംഗത്തെത്തിയത്.
സമരത്തിന് ആദ്യം കൊടിനാട്ടുകയും പിന്നീട് പുറംതിരിഞ്ഞ് നില്‍ക്കുകയും ചെയ്ത സി.പി.എം പ്രാദേശിക തലത്തില്‍ വലിയ പ്രതിസന്ധിയിലാണ്. ഇതിനെ തുടര്‍ന്ന് പല ലോക്കല്‍ സമ്മേളനങ്ങളിലും ഗെയില്‍ വിഷയം ചര്‍ച്ചയാവുകയും ചെയ്തിരുന്നു.
ഈ സാഹചര്യത്തില്‍ സി.പി.എം വിശദീകരണ യോഗങ്ങളും നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കഴിഞ്ഞദിവസം കൊടിയത്തൂര്‍ പഞ്ചായത്തിലെ പന്നിക്കോട് ബാങ്ക് ഓഡിറ്റോറിയത്തില്‍ ബ്രാഞ്ച് കമ്മിറ്റി അംഗങ്ങള്‍ക്കും പ്രധാന പ്രവര്‍ത്തകര്‍ക്കും ഗെയില്‍ വിഷയത്തില്‍ ക്ലാസ് സംഘടിപ്പിച്ചത്. തങ്ങള്‍ക്കെതിരേ ഉയരുന്ന ചോദ്യങ്ങള്‍ക്ക് എങ്ങിനെ മറുപടി പറയണമെന്നും ഗെയില്‍ പദ്ധതിയുടെ ഗുണഫലങ്ങളുമാണ് ക്ലാസില്‍ വിശദീകരിച്ചത്. ജോര്‍ജ് എം. തോമസ് എം.എല്‍.എ, വിവിധ ലോക്കല്‍ സെക്രട്ടറിമാര്‍, ഏരിയാ കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ ക്ലാസില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."