ബീവറേജ് ഔട്ട്‌ലെറ്റ്; സമരം പുനരാരംഭിച്ചു
മാനന്തവാടി: ജില്ലാ കലക്ടരുടെ ഉത്തരവിനെ തുടര്‍ന്ന് അടച്ചുപൂട്ടുകയും പിന്നീട് ഉത്തരവിനെതിരേ ഹൈക്കോടതി നല്‍കിയ തല്‍കാലി സ്റ്റേയെ തുടര്‍ന്ന പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്ത വള്ളിയൂര്‍ക്കാവ് റോഡിലെ ബീവറേജസ് ഔട്ട്‌ലറ്റിനെതിരേ ആദിവാസി സ്ത്രീകള്‍ സമരം പുനരാരംഭിച്ചു.
നേരത്തെ സമരം നടത്തിയിരുന്ന വെള്ളയുടെയും മാക്കമ്മയുടെയും നേതൃത്വത്തിലുള്ള ആദിവാസി സ്ത്രീകളാണ് സത്യാഗ്രഹ സമരം തുടങ്ങിയത്. സ്റ്റേ നീക്കിയതിനെ തുടര്‍ന്ന സമരസഹായ സമിതിയോഗം ചേര്‍ന്നെടുത്ത തീരുമാന പ്രകാരമാണ് സമരം പുനരരംഭിച്ചത്.
സമരത്തിന്റെ ഭാഗമായി ഓഗസ്റ്റ് 15 മദ്യ വ്യാഴ്ചക്കെതിരേയുള്ള സ്വാതതന്ത്ര്യസമര പ്രഖ്യാപന ദിനമായി ആചരിക്കാനും സ്റ്റേ കാലാവധി കഴിഞ്ഞിട്ടും ഷാപ്പ് തുറന്നാല്‍ അനിശ്ചിതകാല നിരാഹാരം തുടങ്ങാനും മദ്യശാല ഉപരോധിച്ച് ജയിലില്‍ പോകാനും യോഗം തീരുമാനിച്ചു. പി.ജെ ജോണ്‍ മാസ്റ്റര്‍ അധ്യക്ഷനായി. ഈയച്ചേരി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, ഡോ.മുഹമ്മദ് നദ്‌വി, ഫാ.മാത്യു കാട്ടറത്ത, ഖാലിദ്, മുജീബ്‌റഹ്മാന്‍ യോഗത്തില്‍ പങ്കെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."