സ്പെഷ്യല്‍ സ്കൂളിലെ കുട്ടികളോടൊപ്പം ശിശുദിനം സ്പെഷ്യലായി ആഘോഷിച്ച് ഫാറൂഖ് കോളജ്
ഫാറൂഖ് കോളജ്: സ്പെഷ്യല്‍ സ്കൂളിലെ കുട്ടികളോടൊപ്പം ശിശുദിനം ആഘോഷിച്ച് ഫാറൂഖ് കോളജ് വിദ്യാര്‍ഥികള്‍. കനിവ് സ്പെഷ്യല്‍ സ്കൂളിലെ കുട്ടികള്‍ക്കൊപ്പമാണ് ഫാറൂഖ് കോളജ് സ്റ്റുഡന്റ്സ് യൂനിയന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികളോടെ ശിശുദിനം ആഘോഷിച്ചത്. കോളജിലെ മ്യൂസിക് ക്ലബ് 'വൈബ്സി'നോടൊപ്പം പാട്ടുപാടിയും ചിത്രം വരച്ചും വൈകല്യം മറന്ന് കുട്ടികള്‍ ഒരു ദിനം കൊണ്ടാടി.
ആദ്യം പാടന്‍ ധൈര്യം കാണിക്കാത്ത ചില കുട്ടികള്‍ ഫാറൂഖിന്റെ ഗായകരോടൊപ്പം ചേര്‍ന്നു പാടാന്‍ തയ്യാറായി. ക്രയോണ്‍സ് പിടിക്കാന്‍ പോലും വിസമ്മതിച്ച ചിലര്‍ ഒടുവില്‍ കടലാസില്‍ പുതുനിറം ചാര്‍ത്തി. നാടന്‍ പാട്ടുകളുടെയും ഹിറ്റ് ഗാനങ്ങളുടെയും കൂടെ അവര്‍ താളംപിടിച്ചു. സ്റ്റുഡന്റ്സ് യൂനിയന്‍ എത്തിച്ച കേക്കു മുറിച്ച് വിതരണം ചെയ്താണ് പരിപാടി അവസാനിപ്പിച്ചത്.
യൂണിയന് അഡൈ്വസര്‍ അബ്ദുറഹീം, ചെയര്‍പേഴ്സണ്‍ മിന ഫര്‍സാന, ജനറല്‍ സെക്രട്ടറി ഷംസീര്‍, സ്പെഷ്യല്‍ സ്കൂള്‍ അധ്യാപകരായ സയ്യിദ, മേരി ജോസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."