പൊതുജനങ്ങള്‍ക്ക് പാസില്ല; ചലച്ചിത്രമേള കോടതി കയറും
തിരുവനന്തപുരം: കേരളത്തിലെ സിനിമാ ആരാധകര്‍ ഉത്സവമായി കൊണ്ടാടുന്ന അന്താരാഷ്ട്ര ചലച്ചിത്രമേള കോടതി കയറുന്നു. തിരുവനന്തപുരത്ത് ഡിസംബര്‍ എട്ടുമുതല്‍ ആരംഭിക്കുന്ന ചലച്ചിത്രമേള കാണുന്നതിന് പൊതുജനങ്ങള്‍ക്ക് അവസരം നിഷേധിച്ച നടപടിയാണ് വിവാദമാകുന്നത്. ഡെലിഗേറ്റ് പാസ് പരിമിതപ്പെടുത്തിയ ചലച്ചിത്ര അക്കാദമിയുടെ നടപടിക്കെതിരേ നിയമയുദ്ധത്തിന് തയാറെടുക്കുകയാണ് സിനിമാ പ്രവര്‍ത്തകരും ആരാധകരും.
ആവശ്യത്തിന് ഡെലിഗേറ്റ് പാസ് അനുവദിക്കാതെ വെറും രണ്ടുമണിക്കൂറിനുള്ളില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടപടി അവസാനിപ്പിച്ച അക്കാദമിക്കെതിരേ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. നവംബര്‍ 13, 14 തിയതികളിലാണ് പൊതുജനങ്ങള്‍ക്ക് പാസിന് അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് നിശ്ചയിച്ചിരുന്നത്. 13ന് രജിസ്ട്രേഷന് ആരംഭിച്ച് ഒന്നര മണിക്കൂറിനകം രജിസ്ട്രേഷന് നിര്‍ത്തിവച്ചു. പാസുകളുടെ എണ്ണം പരിമിതപ്പെടുത്തിയെന്നും അതിനാല്‍ രജിസ്ട്രേഷന് നിര്‍ത്തിയെന്നുമായിരുന്നു അക്കാദമിയുടെ അറിയിപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."