HOME
DETAILS

ആയിരം നിരപരാധികള്‍ ശിക്ഷിക്കപ്പെടുന്നു

  
backup
November 15 2017 | 01:11 AM

%e0%b4%86%e0%b4%af%e0%b4%bf%e0%b4%b0%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%b0%e0%b4%aa%e0%b4%b0%e0%b4%be%e0%b4%a7%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b6%e0%b4%bf%e0%b4%95%e0%b5%8d%e0%b4%b7

 

ഗുഡ്ഗാവിലെ റയാന്‍ ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ പ്രദ്യൂമന്‍ താക്കൂര്‍ എന്ന ഏഴുവയസ്സുകാരനെ കഴുത്തറുത്തു കൊന്ന കേസില്‍ ഹരിയാന പൊലിസ് അശോക് കുമാറെന്ന ബസ് കണ്ടക്ടറെ പിടികൂടിയിരുന്നു.
പട്ടാപ്പകല്‍ സ്‌കൂള്‍ ടോയ്‌ലറ്റില്‍വച്ചു കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ അശോക് കുമാര്‍ ശ്രമിച്ചെന്നും എതിര്‍ത്ത കുട്ടിയെ കഴുത്തറുത്തു കൊന്നുവെന്നുമായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. അശോക് കുമാറിനെ കൈവിലങ്ങണിയിച്ചു മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചപ്പോഴും അയാള്‍ കുറ്റം സമ്മതിച്ചതായി പൊലിസ് ആവര്‍ത്തിച്ചു പറഞ്ഞു.
അടുത്ത ഒരാഴ്ച ദേശീയചാനലുകളിലാകെ അശോക് കുമാറിന്റെ കറുത്തുമെലിഞ്ഞ ശരീരമായിരുന്നു കാഴ്ച. വലിയ സ്‌കൂളുകളില്‍ ദിവസക്കൂലിക്കോ മാസക്കൂലിക്കോ വേണ്ടി തൂപ്പുകാരായോ ഡ്രൈവര്‍മാരായോ കണ്ടക്ടര്‍മാരായോ ജോലിചെയ്യുന്ന അര്‍ധപട്ടിണിക്കാരെയാകെ സംശയമുനയിലാക്കുന്നതായിരുന്നു വാര്‍ത്താചര്‍ച്ചകള്‍.


അശോക് കുമാര്‍ കുട്ടിയെ കഴുത്തറുത്തു കൊല്ലുന്നതിന്റെ ഗ്രാഫിക് ചിത്രീകരണങ്ങള്‍, കുറ്റസമ്മതമൊഴിയുടെ വിശദാംശങ്ങള്‍, മധ്യവര്‍ഗ ഉപരിവര്‍ഗ അച്ഛനമ്മമാരുടെ നെഞ്ചില്‍ തീകോരിയിടുന്ന നിഗമനങ്ങള്‍, ഊഹാപോഹങ്ങള്‍... അങ്ങനെ പലതും.
പക്ഷേ, ഇപ്പോള്‍ സി.ബി.ഐ പറയുന്നു, അശോക് കുമാര്‍ നിരപരാധിയാണെന്ന്. ചോരയില്‍ക്കുളിച്ച കുട്ടിയെ കണ്ട് ഉടനെ ആശുപത്രിയില്‍ എത്തിക്കാനാണ് ആ സാധുമനുഷ്യന്‍ ശ്രമിച്ചതെന്നും ബാക്കിയെല്ലാം പൊലിസ് ഉണ്ടാക്കിയ കെട്ടുകഥയാണെന്നും സി.ബി.ഐ പറയുന്നു.
മുതിര്‍ന്ന ക്ലാസിലെ, നേരത്തേതന്നെ മാനസികപ്രശ്‌നങ്ങളുള്ള ഒരു കുട്ടിയാണത്രേ യഥാര്‍ഥ കൊലയാളി. പരീക്ഷയും രക്ഷാകര്‍തൃയോഗവും മാറ്റിവയ്ക്കാന്‍വേണ്ടിയാണ് ഈ അരുംകൊല നടത്തിയത്. വിചിത്രമായ പൈശാചികത ഉള്ളിലുള്ള ആ കൗമാരക്കാരന്‍ പിടിയിലായിക്കഴിഞ്ഞു.
അശോക് കുമാര്‍ നിരപരാധിയാണെന്ന സി.ബി.ഐ കണ്ടെത്തലാണു ശരിയെങ്കില്‍, അത്ര ഹീനമായൊരു കുറ്റം ആ പാവത്തെക്കൊണ്ടു സമ്മതിപ്പിക്കാന്‍ പൊലിസ് എന്തൊക്കെ ചെയ്തിട്ടുണ്ടാവാമെന്ന ഞെട്ടിപ്പിക്കുന്ന ചോദ്യം ബാക്കിയാകുന്നു. എത്രമേല്‍ പീഡനമേറ്റിട്ടാവാം ഒരിക്കലും ചെയ്യാത്ത ആ പൈശാചിക കുറ്റം അയാള്‍ ഏറ്റെടുത്തത്. ഇന്ന്, അല്‍പ്പം ജാള്യതയോടെയാണെങ്കിലും ചില മാധ്യമങ്ങള്‍ അശോക് കുമാറിന്റെയും ഭാര്യയുടെയും പ്രതികരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അശോക് കുമാറിനെ പൊലിസ് ഇരുട്ടറയിലിട്ടു തല്ലിച്ചതച്ചു. തല വെള്ളത്തില്‍ മുക്കിപ്പിടിച്ചു ശ്വാസം മുട്ടിച്ചു. ഷോക്കടിപ്പിച്ചു. കുറ്റം സമ്മതിച്ച് ഒപ്പിട്ടുകൊടുത്തില്ലെങ്കില്‍ വീട്ടിലിരിക്കുന്ന ഭാര്യയെയും മക്കളെയും ഇവിടെയെത്തിച്ചു കണ്‍മുന്നിലിട്ടു ചതയ്ക്കുമെന്നു ഭീഷണിപ്പെടുത്തി.
എന്നിട്ടും വഴങ്ങാതായപ്പോള്‍ പൊലിസ് തന്നെ കുറ്റസമ്മതമൊഴി തയാറാക്കി അതില്‍ ബലമായി വിരലടയാളം വാങ്ങിച്ചു. പിന്നെ, ഏതോ മരുന്നുകുത്തിവച്ചു പാതിമയക്കത്തില്‍ ചാനല്‍ കാമറകള്‍ക്കു മുന്നില്‍ ഹാജരാക്കി.
ഇന്നിപ്പോള്‍, ജീവച്ഛവമായ ആ മനുഷ്യന്റെ ഭാര്യ പറയുന്നു, കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട പ്രദ്യൂമന്‍ താക്കൂറിന്റെ അച്ഛനെയും അമ്മയെയും കണ്ടു നന്ദി പറയുമെന്ന്. ആ പുനരന്വേഷണം സംഭവിച്ചിരുന്നില്ലെങ്കില്‍, നിരപരാധിയായ അശോക് കുമാറിന്റെ ശിഷ്ടജീവിതം ഹരിയാനയിലെ ഏതോ ജയിലറയില്‍ അവസാനിച്ചേനെ.


പൊലിസ് പറയുന്ന കുറ്റസമ്മതമൊഴികളുണ്ടല്ലോ, അതിനെയാണ് ഇന്ത്യയിലെ ഏതൊരു മാധ്യമപ്രവര്‍ത്തകനും ആദ്യം അവിശ്വസിക്കേണ്ടത്. കാരണം, കാണാനും കേള്‍ക്കാനും ആരുമില്ലാത്ത ഇരുട്ടറകളില്‍ ലാത്തിയും തോക്കും ക്രൂരതയും ചേര്‍ത്ത് ഇടിച്ചുപിഴിഞ്ഞുണ്ടാക്കുന്നവയാണ് ഈ രാജ്യത്തെ പൊലിസിന്റെ ഓരോ കുറ്റസമ്മതമൊഴിയും!
ഇത് ഒറ്റപ്പെട്ട സംഭവമല്ല. ഇങ്ങനെ എത്രയെത്ര കേസുകളില്‍ നിരപരാധികള്‍ ശിക്ഷിക്കപ്പെടുന്നുണ്ടാവും. നിയമപാലകര്‍ക്കു ലഭിക്കുന്ന സ്റ്റാറിനും അവര്‍ ധരിക്കുന്ന കാക്കിക്കും തൊപ്പിക്കും ഒരു വിലയുമില്ലേ.
ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത് എന്നു തന്നെയാവണം നമ്മുടെ നീതിയുടെ മുദ്രാവാക്യം. അല്ലാതെ, എത്രയോ നിരപരാധികളെ കുറ്റവാളികളാക്കി ശിക്ഷിക്കണമെന്നതാവരുത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago