HOME
DETAILS

പേരാമ്പ്രയില്‍ സി.പി.എം ലോക്കല്‍ സമ്മേളനത്തില്‍ വെട്ടിനിരത്തല്‍

  
backup
November 15 2017 | 05:11 AM

%e0%b4%aa%e0%b5%87%e0%b4%b0%e0%b4%be%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%b2


പേരാമ്പ്ര: സി.പി.എം പേരാമ്പ്ര ഈസ്റ്റ് ലോക്കല്‍ സമ്മേളനത്തില്‍ ലോക്കല്‍ കമ്മിറ്റി തെരഞ്ഞെടുപ്പില്‍ വെട്ടിനിരത്തല്‍. ഔദ്യോഗിക പാനലിനെതിരെ മത്സരിച്ച ഉണ്ണിക്കുന്ന് ബ്രാഞ്ച് സെക്രട്ടറി യു.സി ഹനീഫ, കോടേരിച്ചാല്‍ ബ്രാഞ്ച് സെക്രട്ടറി ജയേഷ് കോടേരിച്ചാല്‍ എന്നിവരെയാണ് മുതിര്‍ന്ന നേതാക്കളുടെ ഇടപെടലോടെ പരാജയപ്പെടുത്തിയത്.
ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ. കുഞ്ഞമ്മദ്, എ.കെ ബാലന്‍, ഏരിയാ സെക്രട്ടറി എന്‍.പി ബാബു എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു തെരഞ്ഞെടുപ്പ്. 15 അംഗ കമ്മിറ്റിയിലേക്ക് നേതൃത്വം നിര്‍ദേശിച്ച ഔദ്യോഗിക പാനലില്‍ യു.സി ഹനീഫയുടെയും ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവ് എം സരസ്വതിയുടെയും പേര് വെട്ടിയതിനെതിരേ തുടക്കത്തില്‍ തന്നെ പ്രതിഷേധമുയര്‍ന്നു. ഇതോടെ ഒരു വിഭാഗം ഹനീഫയെയും ജയേഷിനെയും മത്സരിപ്പിക്കുകയായിരുന്നു.
ഔദ്യോഗിക പാനലില്‍നിന്ന് ഹനീഫയെ ഒഴിവാക്കിയത് പാര്‍ട്ടിക്കുള്ളില്‍ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. അതേസമയം, ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി പി.കെ പ്രദീപന്‍, ബ്ലോക്ക് പഞ്ചായത്തംഗം അജിത കൊമ്മിണിയോട്ട് എന്നിവരെ പുതുതായി ലോക്കല്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മേയലാട്ട് ബാലകൃഷ്ണനാണ് പുതിയ ലോക്കല്‍ സെക്രട്ടറി.
എല്ലാ ലോക്കല്‍ കമ്മിറ്റിയിലും ന്യൂനപക്ഷത്തിന് പ്രാതിനിധ്യം കൊടുത്തപ്പോള്‍ ഈസ്റ്റ് ലോക്കലില്‍ എല്ലാ യോഗ്യതയും ഉണ്ടായിട്ടും ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട ഹനീഫയെ ഒഴിവാക്കിയതിന് പിന്നില്‍ ചിലരുടെ ഗൂഢതാല്‍പര്യമുണ്ടെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. രണ്ടുതവണ ബ്രാഞ്ച് സെക്രട്ടറി, ഡി.വൈ.എഫ്.ഐ മേഖലാ പ്രസിഡന്റ്, ബ്ലോക്ക് കമ്മിറ്റിയംഗം, ചെങ്കാരി കലാസാംസ്‌കാരിക സമിതി ട്രഷറര്‍ എന്നീ നിലകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവച്ച ഹനീഫയെ ഒഴിവാക്കിയത് ആര്‍ക്കുവേണ്ടിയാണെന്ന് അണികള്‍ ചോദിക്കുന്നു. പ്രവര്‍ത്തകരുടെ പ്രതിഷേധം പരസ്യ പ്രതികരണത്തിലേക്ക് നീങ്ങിയത് നേതൃത്വത്തിന് തലവേദനയാകുന്നുണ്ട്.
പേരാമ്പ്ര ഏരിയയിലെ ഏറ്റവും ഒടുവിലത്തെ ലോക്കല്‍ സമ്മേളനമാണ് കഴിഞ്ഞ ദിവസം മരുതേരിയില്‍ സമാപിച്ചത്. എവിടെയും വിഭാഗീയത തലപൊക്കാന്‍ നേതൃത്വം അനുവദിച്ചിരുന്നില്ല. എന്നാല്‍ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെട്ട പേരാമ്പ്ര ഈസ്റ്റ് ലോക്കല്‍ സമ്മേളനത്തിലെ വെട്ടിനിരത്തലും തെരഞ്ഞെടുപ്പും പേരാമ്പ്രയില്‍ വിഭാഗീയതക്ക് തുടക്കം കുറിക്കുമോ എന്ന ആശങ്കയും നേതൃത്വത്തിനുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാര്‍ഥിനിയെ കാണാതായ കേസ്:  ഒരാള്‍കൂടി അറസ്റ്റില്‍

Kerala
  •  2 months ago
No Image

'യു.എ.ഇ സ്റ്റാൻഡ്‌സ് വിത്ത് ലബനാൻ'; ഷാർജ എക്സ്പോ സെന്ററിൽ സംഭാവനാ ശേഖരണം 19 മുതൽ

uae
  •  2 months ago
No Image

ആള്‍ക്കൂട്ടക്കൊലകള്‍ നടത്തുന്ന ബി.ജെ.പി ഭീകരവാദികളുടെ പാര്‍ട്ടി' ആഞ്ഞടിച്ച് ഖാര്‍ഗെ 

National
  •  2 months ago
No Image

പൊന്നും വിലയുള്ള കുങ്കുമപ്പൂവ് ഉൽപ്പാദനം ഇരട്ടിയാക്കാൻ സഊദി ഒരുങ്ങുന്നു

Saudi-arabia
  •  2 months ago
No Image

ഷാർജയിലെ എല്ലാ പൗരന്മാർക്കും ആരോഗ്യ ഇൻഷുറൻസ് നൽകുമെന്ന് ഭരണാധികാരി

uae
  •  2 months ago
No Image

'മദ്രസകള്‍ക്ക് ധന സഹായം നല്‍കരുത്'ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ച് ബാലാവകാശ കമ്മീഷന്‍ 

National
  •  2 months ago
No Image

ലഹരിക്കേസ്: ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനുമെതിരേ തെളിവുകളില്ല, ഇനി ചോദ്യം ചെയ്യല്‍ ആവശ്യമെങ്കില്‍ മാത്രം

Kerala
  •  2 months ago
No Image

'ഫോണ്‍ ഹാജരാക്കിയില്ല'; സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പൊലിസ്, ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഒന്‍പത് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago
No Image

കണ്ണൂരില്‍ സ്വകാര്യ ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് നിരവധിപേര്‍ക്ക് പരുക്ക്

Kerala
  •  2 months ago