HOME
DETAILS
MAL
എസ്.ടി.യു കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി
backup
November 15 2017 | 05:11 AM
കണ്ണൂര്‍: കേരള ഗവണ്‍മെന്റിന്റെ ചുമട്ടു തൊഴിലാളി നിയമ ഓര്‍ഡിനന്‍സ് പിന്‍വലിക്കുക, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തൊഴിലാളി ചൂഷണം നിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സ്വതന്ത്ര തൊഴിലാളി യൂനിയന്‍ (എസ്.ടി.യു) കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. കേന്ദ്രത്തില്‍ കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി നിയമ നിര്‍മാണം നടത്തുമ്പോള്‍ ഇവിടെ കോടീശ്വരന്‍മാര്‍ക്കുവേണ്ടിയാണ് നിയമപരിഷ്‌കരണം നടത്തുന്നതെന്നും ഈ പ്രവണത ഒഴിവാക്കിയില്ലെങ്കില്‍ ഗവണ്‍മെന്റ് ദേശവ്യാപകമായി സമരം നേരിടേണ്ടി വരുമെന്നും സമരം ഉദ്ഘാടനം ചെയ്ത എം.എ കരീം പറഞ്ഞു. പി.പി നാസര്‍ അധ്യക്ഷനായി. ആലികുഞ്ഞി പന്നിയൂര്‍, പി. ഹംസഹാജി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."