ആരോഗ്യമന്ത്രി നിരാശരാക്കിയെന്ന് കോണ്‍ഗ്രസ്
മാനന്തവാടി: എല്‍.ഡി.ഫിന് ഭരണം ലഭിച്ച് രണ്ടര മാസത്തിന് ശേഷം ജില്ലയില്‍ ആദ്യമായെത്തിയ ആരോഗ്യമന്ത്രി ജനങ്ങളെ നിരാശരാക്കിയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. മാനന്തവാടി ജില്ലാ ആശുപത്രിയുടെ കാര്യത്തിലും മെഡിക്കല്‍കോളജിന്റെ കാര്യത്തിലും ഉറപ്പുകള്‍ ഒന്നും നല്‍കാന്‍ മന്ത്രിക്ക് ആയില്ല.
വീണ്ടും പദ്ധതി സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടത്. ജില്ലയിലെ ആരോഗ്യവകുപ്പ് അധികൃതര്‍ ജില്ലാ ആശുപത്രിയുടെ കാര്യത്തില്‍ വ്യക്തമായ രൂപരേഖ തയ്യാറാക്കി മന്ത്രിക്കും ജനപ്രതിനിധികള്‍ക്കും മുന്‍പില്‍ അവതരിപ്പിച്ചു. ഒരു കാര്യത്തില്‍പോലും നടപടി ഉണ്ടാകുമെന്ന കാര്യം ഉറപ്പിച്ചു പറയാന്‍ മന്ത്രി തയ്യാറായില്ല. വയനാട്ടിലെ മാത്രമല്ല സംസ്ഥാനത്തെ മുഴുവന്‍ ആശുപത്രികളിലും ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഇല്ലെന്ന പരാതി തിരിച്ചു പറയുകയാണ് മന്ത്രി ചെയ്തത്.
അത്യാവശ്യത്തിനു ഡോക്ടര്‍മാരെയെങ്കിലും വയനാട്ടിലേക്ക് അനുവദിക്കാന്‍ ആരോഗ്യമന്ത്രി തയ്യാറാവണമെന്ന് ഡി.സി.സി ജനറല്‍സെക്രട്ടറി എം.ജി ബിജു, കോണ്‍ഗ്രസ് മാനന്തവാടി ബ്ലോക്ക് പ്രസിഡന്റ് അച്ചപ്പന്‍ കുറ്റിയോട്ടില്‍ പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."