ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊല്ലാന്‍ ശ്രമം
പാനൂര്‍: ചെറുപറമ്പ് ചിറ്റാരിത്തോട് വടക്കേ പൊയിലൂരില്‍ ലീഗ് പ്രവര്‍ത്തകനെ കാറ് തടഞ്ഞുനിര്‍ത്തി വെട്ടിക്കൊല്ലാന്‍ ശ്രമം. സമസ്തയുടെയും യൂത്ത് ലീഗിന്റെയും സജീവ പ്രവര്‍ത്തകനായ പറമ്പഞ്ചേരി മഹമൂദി( 36 )നു നേരെയാണ് ആക്രമണം നടന്നത്.
ഇന്നലെ രാത്രി 9.30ഓടെ ടൗണില്‍ നിന്ന് വീട്ടിലേക്ക് കാറില്‍ പോകുമ്പോള്‍ കല്ലിടുക്ക് പള്ളിക്ക് സമീപം വീടിനടുത്തുള്ള റോഡ് തടഞ്ഞ് കാറില്‍ നിന്നു മഹമൂദിനെ വലിച്ചിറക്കി വെട്ടിക്കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. കൈക്കും കഴുത്തിനും മുഖത്തും വെട്ടേറ്റ ഇദ്ദേഹത്തെ തലശ്ശേരിയില്‍ നിന്ന് പ്രാഥമിക ശുശ്രൂഷ നല്കി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഹമൂദ് സഞ്ചരിച്ച കാറും അക്രമി സംഘം അടിച്ച് തകര്‍ത്തു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ക്ക് നേരെ ബോംബെറിഞ്ഞാണ് അക്രമികള്‍ രക്ഷപ്പെട്ടത്. സി.പി.എം പ്രവര്‍ത്തകരാണ് അക്രമിച്ചതെന്ന് മഹമൂദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."