പാനൂരില്‍ ബാലസംഘം പ്രവര്‍ത്തകന്റെ വീടാക്രമിച്ചു; വാഹനങ്ങള്‍ തകര്‍ത്തു
പാനൂര്‍: പാലക്കൂലില്‍ തിങ്കളാഴ്ച രാത്രിയുണ്ടായ അക്രമത്തില്‍ ബാലസംഘം പാനൂര്‍ ഏരിയ സെക്രട്ടറി അക്ഷയ് പാലക്കൂലിന്റെ വീടിന്റെ ജനല്‍ചില്ലുകളും വീട്ടുമുറ്റത്തുണ്ടായിരുന്ന സ്കൂട്ടറും അടിച്ചു തകര്‍ത്തു. അക്ഷയ്യുടെ അമ്മ ശ്രീജ(38), സഹോദരന് ആഷിഖ്(16) എന്നിവര്‍ക്കു പരിക്കേറ്റു. കണ്ണന്പീടികയില് റിട്ട. പോസ്റ്റ് മാസ്റ്റര്‍ കുങ്കുവിന്റെവിട ബാലന്റെ വീടിന്റെ ജനല്‍ ചില്ലുകളും മുറ്റത്തുണ്ടായിരുന്ന കാറും സ്കൂട്ടറും അടിച്ചുതകര്‍ത്തു. വീട്ടുമുറ്റത്തു നിന്നു പൊട്ടാത്ത ഒരു സ്റ്റീല്‍ ബോംബും പൊലിസിനു കിട്ടി. കുങ്കുവിന്റവിടെ പ്രണവത്തില്‍ കുമാരന്റെ വീടിന്റെ ജനല്‍ ഫ്രെയിമുള്പ്പെടെ വെട്ടിപ്പൊളിച്ചു. വീട്ടിലുണ്ടായിരുന്ന കുമാരന്റെ ഭാര്യ പ്രസീത(38)യ്ക്കു അക്രമത്തില്‍ പരുക്കേറ്റു. പുത്തന്‍പുരയില്‍ ശ്രീധരന്റെ വീടിന്റെ ജനല്‍ചില്ലുകളും മുറ്റത്തുണ്ടായിരുന്ന ചെടിച്ചട്ടികളും അടിച്ചുതകര്‍ത്തു. പരുക്കേറ്റവരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവങ്ങളില്‍ പൊലിസ് കേസെടുത്തു. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം എം. സുരേന്ദ്രന്, ബി.ജെ.പി ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."