HOME
DETAILS

കാസര്‍കോട് മെഡിക്കല്‍ കോളജ് ; നിര്‍ദിഷ്ട സ്ഥലത്തു നിന്നു മാറ്റാന്‍ നീക്കം

  
backup
November 15, 2017 | 6:01 AM

%e0%b4%95%e0%b4%be%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%ae%e0%b5%86%e0%b4%a1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95-3

 



ബദിയടുക്ക: ജില്ലയുടെ സ്വപ്ന പണ്ടണ്ടണ്ടദ്ധതിയായ കാസര്‍കോട് മെഡിക്കല്‍ കോളജിനെ നിര്‍ദിഷ്ട സ്ഥലത്തു നിന്നു മാറ്റാനും പകരം, നിര്‍മാണ പ്രവര്‍ത്തനം അവസാന ഘട്ടത്തിലെത്തി നില്‍ക്കുന്ന മെഡിക്കല്‍ കോളജ് അക്കാദമിക് ബ്ലോക്കിനെ എന്‍ഡോസള്‍ഫാന്‍ പുനരധിവാസ കേന്ദ്രമാക്കി മാറ്റുവാനും രഹസ്യ നീക്കം. ബദിയടുക്ക ഉക്കിനടുക്കയില്‍ മെഡിക്കല്‍ കോളജ് അക്കാദമിക് ബ്ലോക്കിന്റെ പ്രവൃത്തി അവസാന ഘട്ടത്തിലെത്തിയെങ്കിലും ടെന്‍ഡര്‍ ചെയ്ത ആശുപത്രി കെട്ടിടത്തിന്റെ പ്രവൃത്തി ഇതുവരെ ആരംഭിച്ചിട്ടില്ല. തുടര്‍ന്നാണു മെഡിക്കല്‍ കോളജ് ഉക്കിനടുക്കയില്‍ നിന്നു മാറ്റി മറ്റൊരു സ്ഥലത്തേക്കു കൊണ്ടു പോകാന്‍ ഗൂഢമായ ശ്രമം നടക്കുന്നത്.
നിലവിലുള്ള സ്ഥലത്ത് മെഡിക്കല്‍ കോളജ് നിര്‍മിച്ചാല്‍ ജില്ലയുടെ തെക്കന്‍ മേഖലകളിലെ ജനങ്ങള്‍ക്ക് ഉപയോഗപ്രദമാവില്ലെന്ന അഭിപ്രായം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നീക്കം. നിലവിലുള്ള അക്കാദമിക് ബ്ലോക്ക് കെട്ടിടം എന്‍ഡോസള്‍ഫാന്‍ പുനരധിവാസ കേന്ദ്രമാക്കിയാല്‍ വീണ്ടും പണം ചെലവഴിച്ച് എന്‍ഡോസള്‍ഫാന്‍ പുനരധിവാസകേന്ദ്രം ഉണ്ടാക്കേണ്ടതില്ലെന്ന ചിന്തയും ഇതിനു പിന്നിലുണ്ട്.
നിര്‍ദിഷ്ട സ്ഥലത്ത് മെഡിക്കല്‍ കോളജ് പ്രവര്‍ത്തനം ആരംഭിക്കണമെന്നും അതിനാവശ്യമായ ആശുപത്രി കെട്ടിടത്തിന്റെ ടെന്‍ഡര്‍ ഉടന്‍ ആരംഭിക്കണമെന്നും ജനകീയ സമര സമിതി ആവശ്യപ്പെടുന്നു. അല്ലാത്ത പക്ഷം ശക്തമായ സമര പരിപാടിക്കു നേതൃത്വം നല്‍കാന്‍ ജനകീയ സമര സമിതി ഒരുക്കങ്ങള്‍ നടത്തുകയാണ്. അതിന്റെ മുന്നോടിയായി എല്ലാ പഞ്ചായത്തിലുംപ്രദേശിക കമ്മിറ്റി രൂപീകരിച്ചു പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കവും കുറിച്ചു കഴിഞ്ഞു.
കഴിഞ്ഞ യു.ഡി.എഫ് ഭരണ കാലത്ത് 2013 നവംബര്‍ 30ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി മെഡിക്കല്‍ കോളജിനു തറക്കല്ലിടുകയും നബാര്‍ഡിന്റെ ധനസഹായത്തോടെ 288 കോടി രൂപ ചെലവില്‍ മെഡിക്കല്‍ കോളജ് കെട്ടിടത്തിന്റെ നിര്‍മാണ പ്രവൃത്തി പൂര്‍ത്തീകരിച്ച് ഒരു വര്‍ഷം കൊണ്ട് കോളജ് പ്രവര്‍ത്തനം ആരംഭിക്കുമെന്നു പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കൂടാതെ ചെര്‍ക്കള മുതല്‍ ഉക്കിനടുക്ക വരെ നാലുവരി പാതക്കുള്ള എസ്റ്റിമേറ്റ് എടുത്ത് പ്രവര്‍ത്തനവും പൂര്‍ത്തീകരിച്ചിരുന്നു. ആദ്യഘട്ടമെന്ന നിലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനു വേണ്ടി ഒരു കോടി രൂപ അനുവദിക്കുകയും പ്രവര്‍ത്തന ചുമതല കിറ്റ്‌ക്കോയ്ക്ക് ഏല്‍പിക്കുകയായിരുന്നു. റോഡിന്റെ പ്രവര്‍ത്തനം ആരംഭിച്ചതോടെ പ്രവൃത്തിയില്‍ കൃത്രിമമുണ്ടെന്നു കാട്ടി വിജിലന്‍സില്‍ പരാതി നല്‍കുകയും പരിശോധന നടത്തി സര്‍ക്കാറിലേക്ക് റിപ്പോര്‍ട്ട് നല്‍കുകയുമുണ്ടായി. മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപനം ആവര്‍ത്തിക്കുമ്പോഴാണു മെഡിക്കല്‍ കോളജിനെ എന്‍ഡോസള്‍ഫാന്‍ പുനരധിവാസ കേന്ദ്രമാക്കാന്‍ നീക്കം നടത്തുന്നത്.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്റാഈലിലെ അതീവ സുരക്ഷാ മേഖലകളിൽ ഇറാന്റെ മിസൈൽ ആക്രമണം; കനത്ത നാശനഷ്ടം, നിരവധി പേർക്ക് പരുക്ക്

International
  •  25 days ago
No Image

കനത്ത മഴയെ തുടര്‍ന്ന് ബൗഷര്‍-അമിറാത്ത് പാത താല്‍ക്കാലികമായി അടച്ചു

oman
  •  a month ago
No Image

ഒമാനില്‍ വെള്ളപ്പൊക്ക ദുരന്തം; രണ്ട് പേര്‍ മരിച്ചു

oman
  •  a month ago
No Image

അനധികൃത സ്വത്ത് സമ്പാദനം; ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ മുൻ ഡെപ്യൂട്ടി ഡയറക്ടർക്ക് മൂന്ന് വർഷം കഠിന തടവ്

Kerala
  •  a month ago
No Image

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുറ്റ്യാടി എംഎൽഎക്ക് നേരെ കയ്യേറ്റ ശ്രമമെന്ന് പരാതി; കേസെടുത്ത് പൊലിസ്

Kerala
  •  a month ago
No Image

കുറഞ്ഞത് 15 സീറ്റുകൾ എൻഡിഎ നേടും; കേരളത്തിൽ യാത്ഥാർത്ഥ വികസനം വരണം; ബിജെപി സ്ഥാനർത്ഥി ആർ ശ്രീലേഖ

Kerala
  •  a month ago
No Image

'ത്യാഗത്തിന്റെ പ്രതീകങ്ങൾ'; മാതൃദിനത്തിൽ രക്തസാക്ഷികളുടെ അമ്മമാർക്ക് ആദരവുമായി യുഎഇ ഭരണാധികാരികൾ

uae
  •  a month ago
No Image

ഫണ്ട് തിരിമറി കേസ്; മലയാളിയായ യു.എസ്‌ ജഡ്ജി കുറ്റക്കാരനാണെന്ന് കണ്ടെത്തി

International
  •  a month ago
No Image

മോദി രാജ്യത്തെ ഏറ്റവും വലിയ നുഴഞ്ഞുകയറ്റക്കാരൻ; ബിജെപി വിശ്വാസവഞ്ചകരുടെ പാർട്ടി; മമത ബാനർജി

National
  •  a month ago
No Image

ഇസ്റാഈലിൽ മലയാളി യുവാവ് മരിച്ചു; മരണകാരണം വ്യക്തമല്ല

Kerala
  •  a month ago