മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനം ഓഗസ്റ്റ് 28 മുതല്‍ കല്‍പ്പറ്റയില്‍
കല്‍പ്പറ്റ: മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനം ഓഗസറ്റ് 28, 29 തിയതികളില്‍ കല്‍പ്പറ്റ ടൗണ്‍ഹാളില്‍ നടത്താന്‍ ജില്ലാ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു.
രാജ്യാഭിമാനം കാക്കുക, ആത്മാഭിമാനം ഉണര്‍ത്തുക എന്ന പ്രമേയത്തിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ശാഖാ തലങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ആയിരം യുവതീ - യുവാക്കളായിരിക്കും സമ്മേളനത്തിലെ പ്രതിനിധികള്‍. സമ്മേളനത്തിന്റെ പ്രചാരണാര്‍ഥം ഓഗസറ്റ് 15നകം കല്‍പ്പറ്റ, ബത്തേരി, മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ സ്‌പെഷ്യല്‍ കണ്‍വന്‍ഷന്‍ നടത്തും. 21ന് പഞ്ചായത്ത് മുനിസിപ്പില്‍ കേന്ദ്രങ്ങളില്‍ വെച്ച് നടക്കുന്ന സെപ്ഷ്യല്‍ മീറ്റില്‍ സമ്മേളന പ്രതിനിധികളുടെ ബയോഡാറ്റകള്‍ കൈമാറും. 25ന് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിഷന്‍ 2030 വയനാട് എന്ന തലക്കെട്ടില്‍ പനമരത്ത് സെമിനാര്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് യഹ്‌യാഖാന്‍ തലക്കല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി. ഇസ്മായില്‍ സ്വാഗതം പറഞ്ഞു. എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി നവാസ് ചര്‍ച്ച ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."