മാധ്യമ പ്രവര്‍ത്തകന് വധ ഭീഷണി
കൊല്ലം: മീഡിയവണ്‍ ചാനലിന്റെ കൊല്ലം റിപ്പോര്‍ട്ടര്‍ ശ്യാം ആര്‍. ബാബുവിനെതിരേ വധ ഭീഷണി മുഴക്കിയ സി.പി.എം നേതാവിന്റെ പേരില്‍ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വ യോഗം ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് നേതാവായിരുന്ന നെട്ടയം രാമഭദ്രന്‍ വധക്കേസിലെ പ്രതികളായ സി.പി.എം നേതാക്കളുടെ പങ്ക് സത്യസന്ധമായി റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകന് നേരെ വധഭീഷണി മുഴക്കിയത് അപലപനീയമാണെന്ന് ഡി.സി.സി നേതൃത്വയോഗം വിലയിരുത്തി.
സി.പി.എമ്മിന്റെ അസഹിഷ്ണുതയുടെ രാഷ്ട്രീയം മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും പ്രയോഗിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല.
നിര്‍ഭയമായും സ്വതന്ത്രമായും തൊഴില്‍ ചെയ്യുന്നതിനുള്ള അവകാശം നിഷേധിക്കലാണിത്.
മാധ്യമ ധര്‍മം പാലിച്ച് സത്യസന്ധതയോടെ ജോലി ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരെ വിരട്ടി വായപ്പിക്കാമെന്ന് സി.പി.എം നേതാക്കള്‍ കരുതുന്നത് മൗഢ്യമാണ്.
വധഭീഷണി മുഴക്കിയ സി.പി.എം നേതാവിനെതിരേ കേസെടുത്ത് അറസ്റ്റ് ചെയ്യാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ ആരംഭിക്കാനും നേതൃത്വയോഗം തീരുമാനിച്ചു.
സി.പി.എമ്മിന്റെ ബി ടീം ആയി ജില്ലയിലെ പൊലിസ് മാറിയിരിക്കുന്നതായും യോഗം ആരോപിച്ചു.
ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ അധ്യക്ഷയായി.
ഡി.സി.സി വൈസ് പ്രസിഡന്റുമാരായ എസ് വിപിനചന്ദ്രന്‍, കെ കൃഷ്ണന്‍കുട്ടി നായര്‍, പി ജര്‍മ്മിയാസ്, സൂരജ് രവി, കെ.ജി രവി, ജനറല്‍ സെക്രട്ടറിമാരായ ഏരൂര്‍ സുഭാഷ്, ഉറുകുന്ന് ശശിധരന്‍, സന്‍ജു ബുക്കാരി, പി ഹരികുമാര്‍, പാത്തല രാഘവന്‍, പെരുങ്കുളം സജിത്, ബ്രിജേഷ് എബ്രഹാം, മോഹനന്‍, വി.ടി സിബി, ചിതറ മുരളി, ഡി ചന്ദ്രബോസ്, രമാഗോപാലകൃഷ്ണന്‍, പി രാജേന്ദ്രപ്രസാദ്, കെ.കെ സുനില്‍കുമാര്‍, എച്ച് സലീം, മുനമ്പത്ത് വഹാബ്, തങ്കച്ചന്‍, ലീലാകൃഷ്ണന്‍, രാജശേഖരന്‍, കബീര്‍ തീപ്പുര, ചക്കിനാല്‍ സനല്‍കുമാര്‍, സന്തോഷ് തുപ്പാശ്ശേരി, കോലത്ത് വേണുഗോപാല്‍, ജയിന്‍ആന്‍സില്‍ ഫ്രാന്‍സിസ്, സേതുനാഥപിള്ള, ജോര്‍ജ്ജ് ഡി കാട്ടില്‍, വാളത്തുംഗല്‍ രാജഗോപാല്‍, ജയപ്രകാശ്, എം.എം സഞ്ജീവ് കുമാര്‍, ആദിക്കാട് മധു, എസ് ശ്രീകുമാര്‍, എസ് ശ്രീലാല്‍, സിസിലി സ്റ്റീഫന്‍, ആന്റണി ജോസ്, രഘുപാണ്ഡവപുരം, കെ.ആര്‍.വി സഹജന്‍, കായിക്കര നവാബ്, നന്ദകുമാര്‍, ശരത്, ത്രിദീപ് കുമാര്‍, വൈ ഷാജഹാന്‍, അജയകുമാര്‍, കല്ലട ഗിരീഷ്, പി നൂറുദ്ദീന്‍കുട്ടി, രാജേന്ദ്രന്‍ നായര്‍, പള്ളിത്തോപ്പില്‍ ഷിബു, എന്‍ ഉണ്ണികൃഷ്ണന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."