ബാലാവകാശവാരാചരണം സംഘടിപ്പിച്ചു
കൊല്ലം: ബാലാവകാശ കമ്മിഷന്റെയും ജില്ലാ ശിശു സംരക്ഷണ ഓഫിസിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ബാലാവകാശവാരാചരണം നടത്തി.
സി. കേശവ മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജെ.ജഗദമ്മ, എം.നൗഷാദ് എം.എല്‍.എ, ജില്ലാ കലക്ടര്‍ കാര്‍ത്തികേയന്‍, ബാലാവകാശ കമ്മിഷനംഗം സി.ജെ ആന്റണി, ജില്ലാ സാമൂഹ്യനീതി ഓഫിസര്‍ സബീനാ ബീഗം, ജില്ലാ ശിശു സംരക്ഷണ ഓഫിസര്‍ സിജു ബെന്‍ സന്നിഹിതരായി.
ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് എന്‍.എസ്.എസ് ലോ കോളജ് വിദ്യാര്‍ഥികള്‍ ഫ്‌ളാഷ് മോബും തെരുവു നാടകവും അവതരിപ്പിച്ചു.
വിമലഹൃദയ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും അഞ്ചാലുമൂട് ഗവ.എച്ച്.എസ്.എസിലും ഈസ്റ്റ് പൊലിസ് സ്റ്റേഷനിലും കൊല്ലം റെയില്‍വേ സ്‌റ്റേഷനിലും കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് തെരുവുനാടകവും അവതരിപ്പിച്ചു.വാരാചരണത്തോടനുബന്ധിച്ചുള്ള വാഹന പ്രചരണ ജാഥ ജില്ലയില്‍ ഉടനീളം സഞ്ചരിക്കും.
കുട്ടികളുടെ സുരക്ഷയെകുറിച്ചും അവരുടെ അവകാശങ്ങളെ കുറിച്ചും സമൂഹത്തെ ബോധവല്‍ക്കരിക്കുന്നതിനുള്ള സന്ദേശം പ്രചരിപ്പിക്കുകയാണ് പരിപാടിയുടെ മുഖ്യ ലക്ഷ്യം.
ജില്ലയുടെ വിവിധ ഭഗങ്ങളില്‍ ഫ്‌ളാഷ് മോബ്, ഫിലിം ഷോ, പ്രശ്‌നോത്തരി, ഗാന്ധി ചിത്ര പ്രദര്‍ശനം , തെരുവുനാടകം, ഉപന്യാസ രചന, കലാമത്സരങ്ങള്‍ എന്നിവ സംഘടിപ്പിക്കുന്നുണ്ട്. പരിപാടികള്‍ 21ന് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."