'പ്രകാശമാണ് തിരുനബി'; എസ്.വൈ.എസ് മീലാദ് ക്യാംപയ്‌നിന് അന്തിമരൂപമായി
പാലക്കാട്: 'പ്രകാശമാണ് തിരുനബി' എന്ന പ്രമേയത്തില്‍ എസ്.വൈ.എസ് സംസ്ഥാന വ്യാപകമായി നവംബര്‍ 18 മുതല്‍ ഡിസംബര്‍ 17 വരെ ആചരിക്കുന്ന മീലാദ് ക്യാംപയ്‌നിന്റെ ഭാഗമായി ജില്ലയിലെ പരിപാടികള്‍ക്ക് എസ്.വൈ.എസ് ജില്ലാ സെക്രട്ടേറിയറ്റ് അന്തിമ രൂപം നല്‍കി.
ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മിലാദ് വിളംബര റാലി നവംബര്‍ 18ന് വൈകുന്നേരം 4.30ന് ചെര്‍പ്പുളശ്ശേരിയില്‍ നടക്കും. അസര്‍ നിസ്‌ക്കാരത്തിന് ശേഷം കച്ചേരിക്കുന്ന് അറബി തങ്ങള്‍ മഖാം സിയാറത്തിനുശേഷം റാലി ആരംഭിക്കും. ചെര്‍പ്പുളശ്ശേരി ടൗണില്‍ പൊതുസമ്മേളനത്തോടെ സമാപിക്കും.
നവംബര്‍ 20ന് രാവിലെ 9.45 മുതല്‍ വൈകുന്നേരം നാലു വരെ മന്‍ഖൂസ് മൗലിദ് സെമിനാര്‍ മങ്കര എ.എച്ച് പാലസില്‍ നടക്കും. 9.45ന് മങ്കര കാരാട്ട് ജുമാമസ്ജിദ് പ്രസിഡന്റ് എം.പി കുഞ്ഞുമുഹമ്മദാജി പതാക ഉയര്‍ത്തും. 10 മണിക്ക് നടക്കുന്ന പ്രവാചക പ്രകീര്‍ത്തന സദസിന് (മൗലിദ് പാരായണം) ജില്ലാ ഭാരവാഹികളായ സയ്യിദ് അബ്ദുറഹിമാന്‍ ജിഫ്‌രി തങ്ങള്‍ വല്ലപ്പുഴ, സയ്യിദ് ശിഹാബുദ്ധീന്‍ തങ്ങള്‍ വല്ലപ്പുഴ, കെ.സി അബൂബക്കര്‍ ദാരിമി, സി. മുഹമ്മദ്കുട്ടി ഫൈസി അലനല്ലൂര്‍, ടി.എച്ച് സുലൈമാന്‍ ദാരിമി കോണിക്കഴി, ഇബ്‌റാഹിം അന്‍വരി നേതൃത്വം നല്‍കും.
10.30ന് മന്‍ഖൂസ് മൗലിദ് സെമിനാര്‍ സമസ്ത ട്രഷറര്‍ അല്‍ഹാജ് സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാപ്രസിഡന്റ് സയ്യിദ് പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ പഴയലെക്കിടി അധ്യക്ഷനാകും. തുടര്‍ന്നു മന്‍ഖൂസ് മൗലിദ്, പ്രവാചക അനുരാഗം-പ്രകീര്‍ത്തനം, മന്‍ഖൂസ് മൗലിദും വിമര്‍ശനങ്ങളും, മന്‍ഖൂസ് മൗലിദ് ചരിത്രം- പൈതൃകം വിഷയങ്ങള്‍ സംസ്ഥാന ഭാരവാഹികളായ പിണങ്ങോട് അബൂബക്കര്‍, എം.ടി അബൂബക്കര്‍ ദാരിമി, റഹ്മത്തുല്ല ഖാസിമി മുത്തേടം അവതരിപ്പിക്കും.
സംശയനിവാരണത്തിന് ഇ. അലവി ഫൈസി കുളപ്പറമ്പ്, എം.ടി മുസ്തഫ അഷ്‌റഫി നേതൃത്വം നല്‍കും. ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ മുഹമ്മദ്കുട്ടി ഫൈസി കരുവാന്‍പടി സ്വാഗതവും സ്വാഗതസംഘം കണ്‍വീനര്‍ പി.എം യൂസഫ് പത്തിരിപ്പാല നന്ദിയും പറയും. സമസ്തയുടേയും കീഴ്ഘടകങ്ങളുടേയും ഭാരവാഹികളായ സി. മുഹമ്മദലി ഫൈസി, വി.എ.സി കുട്ടി ഹാജി, സാദാലിയാഖത്തലി ഖാന്‍ ഹാജി, എം. വീരാന്‍ ഹാജി പൊട്ടച്ചിറ, കെ.പി.എ സമദ് മാസ്റ്റര്‍ പൈലിപ്പുറം, ടി.പി അബൂബക്കര്‍ മുസ്‌ലിയാര്‍, ഇ.വി ഖാജാ ദാരിമി തൂത, എന്‍. ഹബീബ് ഫൈസി കോട്ടോപ്പാടം, എ. ശമീര്‍ ഫൈസി, സി.എം ബശീര്‍ ഹാജി പത്തിരിപ്പാല, എസ്. ജമാല്‍ കാരാട്ട് മങ്കര പ്രസീഡിയം നിയന്ത്രിക്കും.
തുടന്ന് മണ്ഡലം തലങ്ങളില്‍ നിബിദിന പഠന ക്യാംപുകള്‍, സമ്മേളനങ്ങള്‍, പഞ്ചായത്ത് തലങ്ങളില്‍ നബിദിന റാലികള്‍, പ്രമേയ വിശകലനം, ശാഖാതലങ്ങളില്‍ മിഹ്മാനെ മൗലിദ്, പ്രബന്ധ മത്സരം പരിപാടികള്‍ ക്യാംപയിന്‍ കാലയളവില്‍ നടത്തുന്നതിനും പദ്ധതികള്‍ ആവിഷ്‌കരിച്ചു.
ജില്ലാ പ്രസിഡന്റ് സയ്യിദ് പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ പഴയലെക്കിടി സെക്രട്ടേറിയറ്റ് യോഗത്തില്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ടി.കെ മുഹമ്മദ്കുട്ടി ഫൈസി കരുവാന്‍പടി സ്വാഗതവും പി.എം യൂസഫ് പത്തിരിപ്പാല നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."