' അശ്ലീല സിനിമ കാണാന്‍ കേറിയത് അയല്‍ക്കാരന്‍ കണ്ടു...'- അനുഭവങ്ങള്‍ പങ്കിട്ട് പരീക്കര്‍ കുട്ടികളോടൊപ്പം
പനാജി: ശിശുദിനത്തില്‍ ചെറുപ്പക്കാലത്തെ വില്ലത്തരങ്ങള്‍ കുട്ടികളുമായി പങ്കിട്ട് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീഖര്‍. അശ്ലീല സിനിമ കാണാന്‍ കയറിയപ്പോള്‍ അയല്‍ക്കാരന്റെ കണ്ണില്‍ പെട്ടതുള്‍പെടെയുള്ള അനുഭവങ്ങളാണ് അദ്ദേഹം പങ്കുവെച്ചത്. താങ്കള്‍ എത്തരം സിനിമകളാണ് കണ്ടിരുന്നതെന്ന ഒരു കുട്ടിയുടെ ചോദ്യത്തിന് മറുപടയായാണ് അദ്ദേഹം സിനിമാനുഭവങ്ങള്‍ വിശദമാക്കിയത്.
അക്കാലത്തെ അശ്ലീല സിനിമകളുള്‍പെടെ എല്ലാ സിനിമകളും കാണാറുണ്ടായിരുന്നു- പരീഖര്‍ പറഞ്ഞു. എന്നാല്‍ ചെറുപ്പകാലത്ത് കണ്ടിരുന്ന (എ)പടങ്ങളിലുള്ളതിനേക്കാള്‍ കൂടുതല്‍ അശ്ലീലം ഇപ്പോള്‍ കുട്ടികള്‍ ടിവിയിലൂടെ കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തന്റെ സഹോദരന്‍ അവധൂതിനൊപ്പമാണ് മിക്കപ്പോഴും അത്തരത്തിലുള്ള സിനിമകള്‍ കാണാന്‍ പോയിരുന്നത്.
ഒരിക്കല്‍ സിനിമ കാണാന്‍ പോയപ്പോള്‍ അയല്‍ക്കാരനായ ഒരാളുടെ കണ്ണില്‍ പെട്ടു. ഇടവേളയ്ക്ക് ലൈറ്റ് തെളിഞ്ഞപ്പോളാണ് അടുത്തിരിക്കുന്നത് അയല്‍ക്കാനാണെന്ന് മനസിലായത്. എല്ലാം നശിച്ചു എന്നാണ് അപ്പോള്‍ മനസ്സില്‍ തോന്നിയത്. കാരണം ഇയാള്‍ എല്ലാം അമ്മയോട് പറയും. ഉറപ്പാണ്. പിന്നെ സിനിമ മുഴുവന്‍ കാണാന്‍ നില്‍ക്കാതെ തിയേറ്ററില്‍ നിന്ന് മുങ്ങി.
അയാള്‍ പറയും മുമ്പ് തന്നെ കാര്യങ്ങള്‍ അമ്മയോട് പറയാമെന്ന് തീരുമാനിച്ചു. ഒരു സിനിമയ്ക്ക് പോയെന്നും എന്നാല്‍ അത് അശ്ലീല സിനിമയായതിനാല്‍ ഇടയ്ക്ക് ഇറങ്ങിപ്പോന്നുവെന്നും അയല്‍ക്കാരനെ അവിടെ കണ്ടുവെന്നും അമ്മയോട് പറഞ്ഞു.
പ്രതീക്ഷിച്ചതു പോലെ അടുത്ത ദിവസം അയല്‍ക്കാരന്‍ ഞങ്ങളെ സിനിമാ തീയേറ്ററില്‍ കണ്ട കാര്യം വീട്ടുകാരെ അറിയിച്ചു. കാര്യം നേരത്തെ പറഞ്ഞതിനാല്‍ പ്രശ്‌നമായില്ല. അമ്മ ഥങ്ങളുടെ പക്ഷം നിന്നു. നിങ്ങളെന്തിനാണ് അവിടെ പോയതെന്ന് തിരിച്ചു ചോദിക്കുകയും ചെയ്തു.
ഇങ്ങനെ കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ട് പ്രവര്‍ത്തിക്കുന്നത് നല്ലതാണെന്നും പറഞ്ഞാണ് അദ്ദേഹം തന്റെ സംസാരം അവസാനിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."