ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കി; നെല്ലായി കടവില്‍ വഞ്ചി വീണ്ടും ഇറങ്ങും
പുതുക്കാട്: നെല്ലായി കടവില്‍ കടത്ത് വഞ്ചി ഇറക്കുന്നതിനുള്ള നടപടികള്‍ പുതുക്കാട് പഞ്ചായത്ത് ആരംഭിച്ചു. ഇന്‍ഷൂറന്‍സ് പരിരക്ഷയില്ലാതെ നീറ്റിലിറക്കാന്‍ കഴിയാതെ മാസങ്ങളായി മഴയും വെയിലും കൊണ്ടിരിക്കുന്ന പഞ്ചായത്തിന്റെ കടത്ത് വഞ്ചിയുടെ വാര്‍ത്ത സുപ്രഭാതം പുറത്തുകൊണ്ടുവന്നത്. ഇതേ തുടര്‍ന്നാണ് പഞ്ചായത്ത് സ്വകാര്യ ഇന്‍ഷൂറന്‍സ് കമ്പനിയുടെ പരിരക്ഷ ഉറപ്പാക്കിയത്. ഒരാഴ്ചക്കുള്ളില്‍ വഞ്ചിക്കടത്ത് ആരംഭിക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. നാളെ വഞ്ചികടത്തിന്റെ ലേലം പഞ്ചായത്തില്‍ നടക്കും.
നിരവധി നാട്ടുകാര്‍ കടത്തു കടക്കുന്ന നെല്ലായി കടവില്‍ യാത്രക്കാര്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പാക്കാതെ വഞ്ചി പുഴയിലിറക്കാനനുവദിക്കില്ലെന്നായിരുന്നു പഞ്ചായത്തിന്റെ നിലപാട്. സര്‍ക്കാര്‍ ഇന്‍ഷൂറന്‍സുകളില്‍ കടത്ത് വഞ്ചി ഉള്‍പ്പെടുത്താന്‍ വകുപ്പില്ലാത്തത് നെല്ലായി കടവിന് തിരിച്ചടിയായി. യന്ത്രവല്‍കൃത ബോട്ടിങ്ങ് സംവിധാനത്തിന് സര്‍ക്കാര്‍ ഇന്‍ഷൂറന്‍സ് ലഭിക്കുമെങ്കിലും സാധാരണ കടത്ത് വഞ്ചിക്ക് പരിരക്ഷ ലഭിക്കുന്നില്ല. സ്വകാര്യ ഇന്‍ഷൂറന്‍സ് കമ്പനികളെ സമീപിക്കണമെന്ന ആവശ്യം നിലവിലുണ്ടായിട്ടും അതിനു വേണ്ട തീരുമാനം പഞ്ചായത്ത് കൈക്കൊള്ളായിരുന്നതാണ് കടത്ത് വഞ്ചി നീറ്റിലിറങ്ങാന് വൈകിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."