മാനവ സൗഹൃദത്തിന്റെ ചിലന്തന സന്ദേശമുയര്‍ത്തി ഭാരതീയം
തൃശൂര്‍: മാനവ സൗഹൃദത്തിന്റെ ചിലന്തന സന്ദേശമുയര്‍ത്തി ഭാരതീയം തൃശൂരിന്റെ ഹൃദയം കവര്‍ന്നു. മതങ്ങളുടെ നന്മയുടെ പാരമ്പര്യത്തെ ഉദ്‌ഘോഷിക്കുകയും ഇന്ത്യ ഇന്ന് അനുഭവിക്കുന്ന സാമൂഹിക സ്പര്‍ധക്കെതിരായി പൊതുബോധം ഉണര്‍ത്തലുമായിരുന്നു ഭാരതീയം. തൃശൂരിലെ എല്ലാ മതവിഭാഗങ്ങളിലെയും സഹോദരന്മാരെ ഒരുമിച്ച് കൂട്ടിയാണ് എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പദയാത്രയും സമ്മേളനവും സംഘടിപ്പിക്കപ്പെട്ടത്. തൃശൂര്‍ കൂര്‍ക്കഞ്ചേരി ജുമാമസ്ജിദ് പരിസരത്ത് നിന്നും സുപ്രഭാതം എഡിറ്റര്‍ എ സജീവന്‍ ഫ്‌ളാഗ് ഓഫ് ചെയ്ത സൗഹൃദ സന്ദേശ യാത്ര കൂര്‍ക്കഞ്ചേരി ശ്രീ മഹേശ്വര ക്ഷേത്ര മുറ്റത്ത് സ്വീകരിച്ചാനയിക്കപ്പെട്ടു. കേരളത്തിലെ ജാതീയമായ ഉച്ചനീചത്തങ്ങള്‍ക്കെതിരെ മലയാളിയുടെ മനസ്സ് ഉണര്‍ത്തകുയും മതത്തിനപ്പുറം മനുഷ്യന് പ്രാധ്യാനം നല്‍കിയ സാമൂഹിക വിപ്ലവത്തിന് നേതൃത്വം കൊടുത്ത നാരായണ ഗുരുവിന്റെ ദര്‍ശനങ്ങളിലെ സാമൂഹിക പ്രസക്തിയെ വിലയിരുത്തിക്കൊണ്ടാണ് ക്ഷേത്രം ഭാരവാഹികളായ എം .കെ സൂര്യപ്രകാശ്, പി.കെ ബാബു, സി.എസ് മംഗള്‍ദാസ്, തോപ്പില്‍ പീതാംബരന്‍, പി.എ ഗോപി തുടങ്ങിയവര്‍ സ്വീകരണത്തിന് നേതൃത്വം നല്‍കിയത്. തുടര്‍ന്ന് തൃശൂരിുലെ ഏറ്റവും പൗരാണികമായ ക്രൈസ്തവ ദേവാലയമായ മാര്‍ത്താമറിയം ചര്‍ച്ചിലാണ് പദയാത്രയുടെ രണ്ടാം സ്വീകരണം ഒരുക്കിയിരുന്നത്. പള്ളിയിലെ അല്‍ത്താരക്ക് തൊട്ട് മുമ്പില്‍ സ്‌നേഹസൗഹൃദങ്ങളുടെ ചരിത്ര കഥകള്‍ പറയാന്‍ ഒരുമിച്ച് കൂടിയത് ജാഥാ അംഗങ്ങള്‍ക്ക് പുത്തനനുഭവമായി. സുറിയാനി ക്രൈസ്തവ സഭയുടെ വിശ്വാസ ദര്‍ശനങ്ങള്‍ ഇടവക വികാരി ബിനു ജോസഫ് നസ്‌തോറിയന്‍ കാല്‍ഡിയന്‍ സഭാ വിശ്വാസികളായിരുന്ന ബഹീറയുടേയും വറഖത്ത് ബിന്‍ നൗഫലിന്റേയും കഥ പറയുമ്പോള്‍ പ്രവാചകന്‍ മുഹമ്മദ് നബി (സ) യുമയി അവര്‍ കണ്ട് മുട്ടിയ ചില ചരിത്ര മുഹൂര്‍ത്തങ്ങള്‍ കൂടി ഓര്‍മ്മപ്പെടുത്തിയത് ഏറെ കൗതുകത്തോട് കൂടിയാണ് ജാഥാ അംഗങ്ങള്‍ കേട്ടത്. അത്യധികം ആഹ്ലാദഭരിതമായിരുന്നു സ്വീകരണങ്ങളെല്ലാം. തുടര്‍ന്ന് മതങ്ങളുടെ മാനവിക കാഴ്ചപ്പാടിനെ കുറിച്ച് പടിഞ്ഞാറേ കോട്ട ടാഗോര്‍ ഹളില്‍ നടന്ന പാനല്‍ ഷോയില്‍ സ്വാമി സദ്ഭവാനന്ദ, വിന്‍സന്റ് കുണ്ടുകുളം, ഓണമ്പിളളി മുഹമ്മദി ഫൈസി, ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അഡ്വ. ഹഫിള് അബൂബക്കര്‍ സ്വാഗതവും, ഷാഹിദ് കോയ തങ്ങള്‍ നന്ദിയും പറഞ്ഞു. വൈകിട്ട് നടന്ന മാനവ സമ്മേളനം മുന്‍ ഗവര്‍ണ്ണര്‍ കെ ശങ്കരനാരായണന്‍ ഉദ്ഘാടനം ചെയ്തു. ഡോ. മാര്‍ അപ്രേം മെത്രോപോലീത്ത മുഖ്യ അതിഥിയായി പങ്കെടുത്തു. സമസ്ത ജില്ലാ പ്രസിഡന്റ് എസ്.എം.കെ തങ്ങള്‍ ട്രഷറര്‍ പി.ടി കുഞ്ഞിമുഹമ്മദ് മുസ്്‌ലിയാര്‍, ടി.എന്‍ പ്രതാപന്‍, ബഷീര്‍ ഫൈസി ദേശമംഗലം, ടി.ബി രാമകൃഷ്ണന്‍, നാസര്‍ ഫൈസി തിരുവത്ര, സി.എ ലത്തീഫ് ദാരിമി, ത്രീ സ്റ്റാര്‍ കുഞ്ഞിമുഹമ്മദ് ഹാജി, ഇല്യാസ് ഫൈസി, സിദ്ധീഖ് ബദ്‌രി, ഷഹീര്‍ ദേശമംഗലം, മഹ്‌റൂഫ് വാഫി, അമീന്‍ കൊരട്ടിക്കര, സൈനുദ്ധീന്‍ ഹാജി, എബി ഷംസുദ്ധീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."