പശു രാഷ്ട്രീയം ബംഗാളിലേക്കും; പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് പശുവിനെ വിതരണം ചെയ്യാനൊരുങ്ങി മമത സര്‍ക്കാര്‍
കൊല്‍ക്കത്ത: പശുവിനെ രാഷ്ട്രീയ ആയുധമാക്കാനൊരുങ്ങി മമത ബാനര്‍ജിയും. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായ ഗ്രമങ്ങളില്‍ മമത സര്‍ക്കാര്‍ പശുവിനെ വിതരണം ചെയ്യാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ബിര്‍ബും ജില്ലയിലെ പ്രാന്ത പ്രദേശങ്ങളില്‍ 2000 പശുക്കളെ വിതരണം ചെയ്യുന്നതാണ് ആദ്യഘട്ടം. സംസ്ഥാന മൃഗ വകുപ്പിന്റെ കീഴിലായിരിക്കും നടപടി.
അടുത്ത വര്‍ഷമാവുന്നതോടെ വിവിധ ഘട്ടങ്ങളിലായി മറ്റു ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് നീക്കം. ഗ്രാമവാസികളെ സ്വയം പര്യാപ്തരാക്കുകയും സംസ്ഥാനത്തെ പാലുല്പാദനം വര്പ്പിക്കുകയാണ് ലക്ഷ്യമെന്ന് മൃഗവകുപ്പ് മന്ത്രി സ്വാപന്‍ ദേബ്നാഥ് പറഞ്ഞു. നേരത്ത തങ്ങള്‍ കോഴികളേയും ആടുകളേയും വിതരമം ചെയ്തിരുന്നുവെന്നും ഇത്തവണ പശുക്കളെയാണ് നല്കാന് തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
cow politics, cow politics in west bengal, mamata banerji
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."