പാക് അധീന കശ്മീര്‍ വിട്ടുതരാന്‍ മാത്രം ബലഹീനമല്ല പാകിസ്താന്‍: ഫാറൂഖ് അബ്ദുല്ല
ശ്രീനഗര്‍: പാക് അനുകൂല പ്രസ്താവനയുമായി മുന്‍ കശ്മീര്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് മേധാവിയുമായ ഫാറൂഖ് അബ്ദുല്ല. പാക് അധീന കശ്മീര്‍ വിട്ടു തരാന്‍ മാത്രം അവര്‍ ബലഹീനരല്ലെന്നായിരുന്നു ഫാറൂഖ് അബ്ദുല്ലയുടെ പ്രസ്താവന.
വടക്കന്‍ കശ്മീരിലെ ബരാമുല്ല, ഉറി മേഖലയില്‍ പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ''എത്ര കാലം അത് (പാക് അധീന കശ്മീര്‍) നമ്മുടെ ഭാഗമാണെന്ന് പറയാന്‍ സാധിക്കും? അത് (പാക് അധീന കശ്മീര്‍) അവരുടെ പിതാവിന്റെ പങ്കല്ല. അത് (പാക് അധീന കശ്മീര്‍) പാകിസ്താനാണ്. ഇത് (ജമ്മു കശ്മീര്‍) ഇന്ത്യയും.
70 വര്‍ഷം കഴിഞ്ഞെങ്കിലും ഇന്ത്യയ്ക്കത് നേടാനായില്ലെന്നും ഫാറൂഖ് അബ്ദുല്ല പറഞ്ഞു.
''ഇന്ന് അവര്‍ (ഇന്ത്യ) അത് നമ്മുടെ ഭാഗമാണെന്ന് പ്രഖ്യാപിക്കുന്നു. അതുകൊണ്ട് അതേറ്റെടുക്കുക, ഞങ്ങളും പറയുന്നു, അതൊന്ന് ഏറ്റെടുക്കൂ (പാകിസ്താനില്‍ നിന്ന്). അവര്‍ (പാകിസ്താന്‍) ബലഹീനരല്ല, അവര്‍ വളകളണിഞ്ഞവരല്ല. അവര്‍ക്കും ആറ്റംബോംബുകളുണ്ട്. യുദ്ധത്തെക്കുറിച്ച് ചിന്തിക്കും മുമ്പ്, നമ്മള്‍ മനുഷ്യരായി ജീവിക്കുന്നതിനെപ്പറ്റി ചിന്തിക്കണം''- ഫാറൂഖ് അബ്ദുല്ല പറഞ്ഞു.
കഴിഞ്ഞ 12ന് ഇതേ വിഷയത്തില്‍ ഫാറൂഖ് അബ്ദുല്ല വിവാദ പ്രസ്താവന നടത്തിയിരുന്നു. പാക് അധീന കശ്മീര്‍ പാക്‌സിതാന്റെ ഭാഗമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. ഇത് രാജ്യവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി മുറാദ് അലിയെന്ന അഭിഭാഷകന്‍ നല്‍കിയ ഹരജിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ബിഹാര്‍ കോടതി ഉത്തരവിടുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."