ഇന്ത്യക്കാര്‍ക്ക് ജപ്പാനിലേക്കുള്ള വിസാ ചട്ടങ്ങളില്‍ ഇളവ്
ന്യൂഡല്‍ഹി: ജനുവരി ഒന്നുമുതല്‍ ഇന്ത്യക്കാര്‍ക്ക് വിസാ ഇളവുമായി ജപ്പാന്‍. വിനോദസഞ്ചാരികള്‍ക്കും വ്യവസായപ്രമുഖര്‍ക്കും ഗുണകരമാണ് ജപ്പാന്‍ എംബസിയുടെ പുതിയ പ്രഖ്യാപനം.
ഇന്ത്യയില്‍ നിന്ന് കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യമാണ് വിസാ ഇളവ് പ്രഖ്യാപിച്ചതിനു പിന്നില്‍. ഒന്നിലധികം തവണ പ്രവേശനം സാധ്യമാകുന്ന മള്‍ട്ടിപ്പ്ള്‍ എന്‍ട്രി വിസകളാണ് അടുത്തവര്‍ഷം മുതല്‍ ഇന്ത്യക്കാര്‍ക്ക് ലഭ്യമാകുക.
ഒരു കൊല്ലത്തിനിടെ രണ്ടിലധികം തവണ ജപ്പാന്‍ സന്ദര്‍ശിച്ചവര്‍ക്ക് അഞ്ചുവര്‍ഷ കാലാവധിയുള്ള മള്‍ട്ടിപ്പ്ള്‍ എന്‍ട്രി വിസക്ക് യോഗ്യതയുണ്ട്. മൂന്നുമാസം വരെയും ഈ വിസ കാലാവധിയില്‍ തങ്ങാം. ഇതിനായി വിസാ അപേക്ഷയും പാസ്‌പോര്‍ട്ടും മാത്രം സമര്‍പ്പിച്ചാല്‍ മതി. വിസാ അപേക്ഷ ലഘൂകരിക്കുന്നതിനോടൊപ്പം അര്‍ഹരായവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാക്കുമെന്നും എംബസി അറിയിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താന്‍ പുതിയ നടപടി ഉപകരിക്കുമെന്ന് ജപ്പാന്‍ വിദേശകാര്യമന്ത്രാലയം പത്രക്കുറിപ്പില്‍ വ്യക്തമാക്കി. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കുള്ള സിംഗിള്‍ എന്‍ട്രി വിസ നടപടികളിലും ജപ്പാന്‍ ഇളവ് വരുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."