HOME
DETAILS
MAL
സൈന, സിന്ധു, പ്രണോയ് രണ്ടാം റൗണ്ടില്‍
backup
November 16 2017 | 02:11 AM
ഷാങ്ഹായ്: ചൈന ഓപണ്‍ സൂപ്പര്‍ സീരീസ് പ്രീമിയര്‍ ബാഡ്മിന്റണ്‍ പോരാട്ടത്തില്‍ ഇന്ത്യയുടെ സൈന നേഹ്‌വാള്‍, പി.വി സിന്ധു, മലയാളി താരം എച്.എസ് പ്രണോയ് എന്നിവര്‍ രണ്ടാം റൗണ്ടില്‍. സൈന അമേരിക്കയുടെ ബെയ്‌വെന്‍ സാങിനെ 21-12, 21-13 എന്ന സ്‌കോറിന് പരാജയപ്പെടുത്തി. പ്രണോയ് കൊറിയന്‍ താരം ലീ ഡോങ് ക്യുനിനെ വീഴ്ത്തി. സ്‌കോര്‍: 18-21, 21-16, 21-19. സിന്ധു ആദ്യ റൗണ്ടില്‍ ജപ്പാന്‍ താരം സയാക സറ്റോയെ കീഴടക്കി. സ്‌കോര്‍: 24-22, 23-21.
പങ്കജ് അദ്വാനിക്ക് വെങ്കലം
ദോഹ: ഐ.ബി.എസ്.എഫ് ലോക ബില്ല്യാര്‍ഡ്‌സ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പങ്കജ് അദ്വാനിക്ക് വെങ്കലം. സെമി പോരാട്ടത്തില്‍ ഇംഗ്ലണ്ട് താരം മൈക് റസ്സലിനോട് പരാജയപ്പെട്ടാണ് താരത്തിന്റെ നേട്ടം വെങ്കലത്തിലൊതുങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."