ക്രിസ്തുവല്ല, ജിന്‍പിങാണ് രക്ഷകന്; ദാരിദ്ര്യനിര്‍മാര്‍ജന പ്രചാരണവുമായി ചൈന
ബെയ്ജിങ്: ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് സാധിക്കുക ക്രിസ്തുവിനല്ല പ്രസിഡന്റ് ഷി ജിന്പിങ്ങിനാണെന്ന പ്രചാരണവുമായി ചൈനീസ് ഭരണകൂടം.
ക്രിസ്ത്യാനികള്‍ക്കിടയിലാണ് ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതിക്കായി ഇത്തരത്തിലുള്ള പ്രചാരണം നടക്കുന്നതെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പദ്ധതിയുടെ ഭാഗമായി യുഗാന് പ്രദേശത്തെ നിരവധി ക്രിസ്ത്യന്‍ വീടുകളില്‍ ക്രിസ്തുവിന്റെ ചിത്രം മാറ്റിവച്ച് ജിന്‍പിങ്ങിന്റെ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ പ്രദേശിക ഭരണകൂടങ്ങള്‍ ആവശ്യപ്പെട്ടെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. സുവിശേഷ വാക്യങ്ങള്‍ കുരിശുകള്‍ തുടങ്ങിയവ മാറ്റണമെന്നാണ് നിര്‍ദേശം.
2020ല്‍ രാജ്യത്തെ ദാരിദ്ര്യം ഇല്ലായ്മ ചെയ്യാനാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശ്രമം. യുഗാനിലെ ദരിദ്രരായ ക്രിസ്ത്യാനികളുടെ വീടുകളില്‍ സി.പി.സി പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം സന്ദര്‍ശനം നടത്തിയിരുന്നു.
മതവിശ്വാസങ്ങളില്‍ നിന്ന് മോചിതമാക്കാന്‍ പാര്‍ട്ടിക്ക് മാത്രമേ സാധ്യമാവുകയുള്ളൂവെന്ന് പ്രവര്‍ത്തകര്‍ പ്രചാരണം നടത്തിയിരുന്നു. തങ്ങളുടെ സന്ദര്‍ശന ഫലമായി 600ഓളം ഗ്രാമവാസികള്‍ മതവിശ്വാസത്തില്‍ നിന്ന് മോചിതമായെന്ന് സി.പി.സി അവകാശപ്പെട്ടു.
മതഗ്രന്ഥങ്ങള്‍ പെയിന്റിങ്ങുകള്‍ തുടങ്ങിയവ മാറ്റി ജിന്‍പിങിന്റെ 453 ചിത്രങ്ങള്‍ ഇവിടെ സ്ഥാപിച്ചു.ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്നാണ് പലകുടുംബങ്ങളും പട്ടിണിയിലാവുന്നത്.
ക്രിസ്തു രോഗങ്ങള്‍ മാറ്റുമെന്നാണ് പലരും കരുതുന്നത്. രാജ്യത്ത് പട്ടിണിയില്ലാതാക്കാന്‍ ജിന്‍പിങ് ചെയ്ത പ്രവര്‍ത്തനങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തുമെന്ന് ദാരിദ്ര്യ നിര്‍മാര്‍ജന ചുമതലയുള്ള ക്വി യാന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."