ഭര്‍തൃമതിയായ യുവതിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ വ്യാജസിദ്ധന് അറസ്റ്റില്‍
വളാഞ്ചേരി: ഭര്‍തൃമതിയായ യുവതിയെയും കുട്ടിയെയും തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ വെങ്ങാട് ചേരിങ്കല്‍ അബ്ദുള്‍ ഹക്കീം (40)നെ വളാഞ്ചേരി പൊലിസ് അറസ്റ്റ് ചെയ്തു.
പൂക്കാട്ടിരി സ്വദേശിയായ യുവതിയുടെ ഭര്‍ത്താവ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വ്യാജ സിദ്ധനായ ഇയാള്‍ യുവതിയെ പ്രകോപിപ്പിച്ച് തട്ടിക്കൊണ്ടുപോവുകയായിരുന്നെന്ന് പൊലിസ് പറഞ്ഞു. കോഴിക്കോട് കൊടുവള്ളിയില്‍ ഒളിവില്‍ താമസിക്കുകയായിരുന്ന ഇയാളെ തന്ത്രപരമായാണ് പൊലിസ് പിടികൂടിയത്.
അബ്ദുള്‍ ഹക്കീമിനെയും യുവതിയെയും കുട്ടിയെയും കോടതിയില്‍ ഹാജരാക്കുകയും കോടതി നിര്‍ദേശപ്രകാരം യുവതിയെയും കുട്ടിയെയും പൊലിസ് സംരക്ഷണത്തില്‍ അവരുടെ മാതാവിനൊപ്പം വിടുകയും ചെയ്തു. പ്രതിയായ അബ്ദുള്‍ ഹക്കീമിനെതിരെ സമാന രീതിയില്‍ നിരവധി കേസുകള്‍ നിലവിലുണ്ട്. 2008ല്‍ കുറ്റിപ്പുറത്തുനിന്ന് മറ്റൊരു യുവതിയെ ഇയാള്‍ തട്ടിക്കൊണ്ടുപോയിരുന്നു. 2012ല്‍ മേലാറ്റൂരില്‍ മന്ത്രവാദത്തിന്റെ മറവില്‍ പെണ്‍കുട്ടിയെ പീഢനത്തിനിരയാക്കിയ പരാതിയില്‍ പെരിന്തല്‍മണ്ണ സ്്റ്റേഷനിലും സമാനമായ രീതിയില്‍ കേസുണ്ട്. വളാഞ്ചേരി എസ്.ഐ ബഷീര്‍ സി ചിറക്കലിന്റെ നേതൃത്വത്തില്‍ രാജേഷ്,അബ്ദുള്‍ റഹ്മാന്, ദേവയാനി, മജീദ്, അനില്‍കുമാര്‍, സനല്‍കുമാര്‍, സുരേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."