എസ്.കെ.ജെ.എം ജില്ലാസമ്മേളനം: മേഖലാ പ്രസംഗ മത്സരങ്ങള്‍ക്ക് തുടക്കം
മലപ്പുറം: എസ്.കെ.ജെ.എം ജില്ലാ സമ്മേളന പ്രചരണാര്‍ഥം സംഘടിപ്പിക്കുന്ന പ്രസംഗമത്സരത്തിന്റെ മേഖലാ മത്സരങ്ങള്‍ക്ക് തുടക്കമായി
മദ്‌റസാ റെയ്ഞ്ചുതല മത്സരങ്ങളില്‍ പങ്കെടുത്ത് വിജയികളായവരാണ് മേഖലാ മത്സരത്തില്‍ പങ്കെടുക്കുന്നത്. മഞ്ചേരിമേഖലാ മത്സരം പുല്ലൂര്‍ ഹിദായതുല്‍ ഇസ്‌ലാം മദ്‌റസയില്‍ മേഖലാ സെക്രട്ടറി അബദുസ്സമദ് മുസലിയാര്‍ ഉദ്ഘാടനം ചെയ്തു. 19ന് രാവിലെ ഒന്‍പതിന് കൊളത്തൂര്‍ മേഖലാ മത്സരം പടപ്പറമ്പ് സിറാജുല്‍ഹുദാ മദ്‌റസയിലും കൊണ്ടോട്ടി മേഖലാ മത്സരം പേങ്ങാട് മദ്‌റസയിലും നിലമ്പൂര്‍ മേഖലാ മത്സരം എടക്കര എം.ഐ.സിയിലും എടവണ്ണപ്പാറ മേഖലാ മത്സരം മൂന്നിന് റശീദിയ എടവണ്ണപ്പാറയിലും മലപ്പുറം മേഖലാ മത്സരം മൈലപ്പുറം ഇര്‍ശാദുല്‍ ഔലാദ് മദ്‌റസയിലും 25ന് പെരിന്തല്‍മണ്ണ മേഖലാ മത്സരം ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളജിലും കാളികാവ് മേഖലാ മത്സരം ഹയാതുല്‍ ഇസ്‌ലാം മദ്‌റസയിലും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."