HOME
DETAILS
MAL
ഒഴുകൂര്‍ സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസ്മുറികളുടെ പ്രഖ്യാപനം
backup
November 16 2017 | 04:11 AM
കൊണ്ടോട്ടി: ഒഴുകൂര്‍ ജി.എം.യു.പി സ്കൂള്‍ രക്ഷിതാക്കള്‍ക്കായി സംഘടിപ്പിച്ച നിന്തരം ഏകദിന രക്ഷാകര്‍തൃ ശാക്തീകരണ ശില്പശാല സമാപിച്ചു. ജനകീയമായി മുഴുവന്‍ ക്ലാസ്മുറികളും സ്മാര്‍ട്ടാക്കിയ വിദ്യാലയത്തിന്റെ പ്രഖ്യാപനം പി.കെ കുഞ്ഞാലിക്കുട്ടി എം.പി നിര്‍വഹിച്ചു. മൊറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം സലീം അധ്യക്ഷനായി.
വിദ്യാലയം പൊടിരഹിതമാക്കുന്നതിനുള്ള പദ്ധതി പൂര്‍വവിദ്യാര്‍ഥിയും ദുബായ് എക്കോഗ്രീന്‍ കമ്പനി ഉടമയുമായ കെ.സി.മന്‍സൂര്‍ ഏറ്റെടുത്തു. ഡോ. പി.കെ ബാലകൃഷ്ണന്, പ്രൊഫ. ഡോ. കെ ശിവരാജന് ക്ലാസെടുത്തു. പി.ടി.എ പ്രസിഡന്റ് കെ ജാബിര്‍, സ്കൂള്‍ പ്രധാനാധ്യാപകന് അബ്ദു വിലങ്ങപ്പുറം, പി അബ്ദുല്‍ ഗഫൂര്‍, ആര്.കെ ദാസ്,എസ്.എം.സി ചെയര്മാന് കെ.സി അബ്ബാസലി തുടങ്ങിയവര്‍സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."