ജീവനക്കാര്‍ക്ക് മര്‍ദനം; പാനൂരില്‍ ഇന്നലെയും ബസോട്ടം നിലച്ചു
പാനൂര്‍: ബസ് ജീവനക്കാരെ അക്രമിച്ചതില്‍ പ്രതിഷേധിച്ച് പാനൂരില്‍ ഇന്നലെയും ബസോട്ടം നിലച്ചു. കടവത്തൂര്‍-പാനൂര്‍-തലശ്ശേരി റൂട്ടിലോടുന്ന അക്ഷയ ബസ് ഡ്രൈവര്‍ വിനീത്(27), ക്ലീനര്‍ സായന്ത്(22) എന്നിവര്‍ക്കാണ് സെന്‍ട്രല്‍ എലാങ്കോട് വച്ച് മര്‍ദനമേറ്റത്. ഇവരെ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 8.45ഓടെ കടവത്തൂരില്‍ നിന്നു പാനൂരിലേക്ക് വരുന്നതിനിടെ തടഞ്ഞുവച്ച് മര്‍ദിക്കുകയായിരുന്നു. പാനൂര്‍-തലശ്ശേരി റൂട്ടിലോടുന്ന ശ്രീഹരി ബസ് ഡ്രൈവര്‍ എലാങ്കോട്ടെ കാട്ടീന്റെവിട ആഷിത്തി(30)നെ ചൊവ്വാഴ്ച മനേക്കരയില്‍ വച്ച് മര്‍ദിച്ചിരുന്നു. മറ്റു ബസ് ജീവനക്കാര്‍ പണിമുടക്കിയെങ്കിലും അക്ഷയ ബസ് ജീവനക്കാര്‍ വിട്ടുനിന്നിരുന്നു. ഇതിന്റെ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് പറയുന്നു. രണ്ടാം ദിവസവും സ്വകാര്യ ബസ് ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തിയതോടെ ദുരിതത്തിലായ യാത്രക്കാര്‍ക്ക് ആശ്വാസ സര്‍വിസുമായി പൊലിസ് രംഗത്തെത്തി. പൊലിസ് വാഹനത്തിലാണ് സൗജന്യമായി യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിലെത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."