HOME
DETAILS
MAL
ഹോട്ടലുകളില്‍ റെയ്ഡ്; പഴകിയ ഭക്ഷണങ്ങള്‍ പിടികൂടി
backup
November 16 2017 | 05:11 AM
തളിപ്പറമ്പ്: നഗരസഭയിലെ ഹോട്ടലുകളില്‍ ആരോഗ്യവിഭാഗത്തിന്റെ മിന്നല്‍ പരിശോധന. മെയിന്‍ റോഡിലെ തവക്കല്‍ ഹോട്ടലില്‍ നിന്നു പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി. ഇന്നലെ രാവിലെ എട്ടോടെയാണ് റെയ്ഡ് നടത്തിയത്. നാലു ദിവസത്തോളം പഴക്കമുള്ള ചിക്കന്‍ ഫ്രൈ, സാമ്പാര്‍, പൂപ്പല്‍ കയറിയ നാരങ്ങ അച്ചാര്‍, പഴകിയ ചോറ് തുടങ്ങിയവയാണ് പിടികൂടിയത്. മൂന്നു ഹോട്ടലുകളുടെ പരിസരം വൃത്തിഹീനമാണെന്നു കണ്ടെത്തി നോട്ടിസ് നല്കി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് ഫസ്റ്റ് ആര്. ശ്രീജിത്ത്, ഇ.പി ശൈലേഷ്, എസ്. അബ്ദുറഹ്മാന്, വി.വി മനോജ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."