പുസ്തകം പ്രകാശനം ചെയ്തു
തിരുവനന്തപുരം: എഴുത്തുകാരനും അധ്യാപകനുമായ ഡോ. സി. ഉണ്ണികൃഷ്ണന്‍ രചിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 'മഹാകവി ഉള്ളൂര്‍, പാര്‍ശ്വവല്‍കരിക്കപ്പെട്ട വ്യക്തിത്വം' എന്ന പുസ്തകം തിരുവനന്തപുരം പ്രസ്‌ക്ലബ് കോണ്‍ഫറന്‍സ് ഹാളില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ പ്രകാശനം ചെയ്തു.
പു.ക.സ സംസ്ഥാന ജനറല്‍ സെക്രട്ടറിയും കേരള സാഹിത്യ അക്കാദമി നിര്‍വാഹക സമിതിയംഗവുമായ പ്രൊഫ. വി.എന്‍ മുരളി പുസ്തകം ഏറ്റുവാങ്ങി. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയരക്ടര്‍ പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍ അധ്യക്ഷനായി.
പ്രൊഫ. വി.എന്‍ മുരളി, പു.ക.സ സംസ്ഥാന സെക്രട്ടറി വിനോദ് വൈശാഖി, ഉള്ളൂരിന്റെ ചെറുമകന്‍ എം. ഹരികുമാര്‍ സംസാരിച്ചു. റിസര്‍ച്ച് ഓഫിസര്‍ കെ.ആര്‍ സരിതകുമാരി സ്വാഗതവും ഗ്രന്ഥകാരന്‍ ഡോ. സി. ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു. 75 രൂപ വിലയുള്ള പുസ്തകം ഇന്‍സ്റ്റിറ്റ്യൂട്ട് പുസ്തകശാലകളില്‍ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."