പത്മാവതി'വിവാദം: ജനവികാരം കണക്കിലെടുക്കണമെന്ന് കേന്ദ്രത്തോട് യു.പി സര്‍ക്കാര്‍
ലക്‌നോ: സഞ്ജയ് ലീലാ ബന്‍സാലിയുടെ ബോളിവുഡ് ചിത്രം 'പത്മാവതി'ക്ക് പ്രദര്‍ശനാനുമതി നല്‍കുന്നതിനു മുന്‍പു ജനങ്ങളുടെ വികാരം കണക്കിലെടുക്കണമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. രാജ്യമെങ്ങും രജപുത് വിഭാഗം സിനിമക്കെതിരെ പ്രതിഷേധിക്കുന്നതിന് പിന്നാലെയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ നീക്കം.
ചിത്രത്തില്‍ ചരിത്രപരമായ വസ്തുതകളെ വളച്ചൊടിക്കുന്നുവെന്ന് കാണിച്ച് കേന്ദ്ര വാര്‍ത്താവിതരണ സെക്രട്ടറിക്കു സര്‍ക്കാര്‍ കത്തയച്ചിട്ടുണ്ട്.
ചിത്രത്തിനെതിരെ വലിയ വിമര്‍ശനങ്ങളാണു യുപിയില്‍ ഉയരുന്നത്. ചിത്രം പ്രദര്‍ശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടു തിയറ്ററുകളുടെയും മള്‍ട്ടിപ്ലക്‌സുകളുടെയും ഉടമകള്‍ക്ക് ഭീഷണിയുമുണ്ട്.
'പത്മാവതി'ക്കെതിരെ രാജസ്ഥാനിലെ ഉദയ്പൂരിലെ മേവാര്‍ രാജവംശവും രംഗത്തെത്തിയിരുന്നു.
ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ ഹരജി സുപ്രിം കോടതി നേരത്തെ തള്ളിയിരുന്നു. ദീപിക പദുകോണ്‍, രണ്‍വീര്‍ സിങ്, ഷാഹിദ് കപൂര്‍ എന്നിവര്‍ സുപ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ റിലീസ് ഡിസംബര്‍ ഒന്നിനാണു നിശ്ചയിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."