വളവുകള്‍ അപകടഭീഷണിയാകുന്നു അപകടസൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി
തുറവൂര്‍: പമ്പാപാതയിലെ തുറവൂര്‍-തൈക്കാട്ടുശേരി റോഡിന്റെ വളവുകളിലും ഇടുങ്ങിയ സ്ഥലങ്ങളിലും അപകടസൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കാത്തതില്‍ പ്രതിഷേധം ശക്തമായി.
ചെറുതും വലുതുമായ ധാരാളം അപകടങ്ങളാണ് ദിനംപ്രതി നടക്കുന്നത്. കഴിഞ്ഞ ദിവസം ബൈക്ക് പോസ്റ്റിലിടിച്ച് കഞ്ഞിക്കുഴി പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ മായിത്തറ പുത്തനമ്പലം കൂട്ടേഴ്ത്ത് ജയകുമാറിന്റെ മകന്‍ അഖില്‍ (20) മരിച്ചതാണു അവസാനത്തെ അപകടം. സഹയാത്രികനായ ശ്രീകാന്ത് (21) ഗുരുതരമായ പരുക്കുകളോടെ എറണാകുളത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. തുറവൂര്‍-തൈക്കാട്ടുശേരി റോഡില്‍ മന്നത്ത് വളവിലായിരുന്നു അപകടം.
തുറവൂര്‍ ജംങ്ഷനില്‍ നിന്ന് കിഴക്കോട്ടുള്ള റോഡ് ഏറെക്കുറെ നേരെയാണെങ്കിലും മന്നത്ത് ക്ഷേത്രത്തിന്റെ പടിഞ്ഞാറെ ഭാഗത്തു എത്തുമ്പോഴാണ് ആദ്യത്തെ വളവ്. ഇവിടെ രാത്രിയില്‍ ആവശ്യത്തിന് വെളിച്ചമോ, സൂചനാബോര്‍ഡുകളോ ഇല്ലാത്തതിനാല്‍ വളവ് തിരിച്ചറിയാന്‍ കഴിയില്ല. അതുകൊണ്ടാണ് കൂടുതല്‍ വാഹനാപകടങ്ങള്‍ ഉണ്ടാവുന്നതെന്നാണ് പോലിസ് പറയുന്നത്.
വളമംഗലത്തേക്കും തൈക്കാട്ടുശേരിയിലേക്കും രണ്ടായി റോഡ് തിരിയുന്ന ഭാഗത്തും വലിയ വളവാണ്. തൈക്കാട്ടുശേരി പാലത്തിന്റെ ഇരുകരകളിലും ഇത്തരത്തില്‍ വലിയ വളവുകളാണുള്ളത്. ഇവിടെയെല്ലാം അപകടസൂചന ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."