'പപ്പു'വിന് പകരം 'യുവരാജു'മായി ഗുജറാത്ത് ബി.ജെ.പി
അഹമ്മദാബാദ്: ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പപ്പുവിന് പകരം യുവരാജുമായി ബി.ജെ.പി. പപ്പു എന്ന വാക്ക് ഉപയോഗിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയതോടെയാണ് ബി.ജെ.പി പേരുമാറ്റിയത്. പ്രചാരണത്തിനായി പുറത്തിറക്കിയ വീഡിയോയില്‍ പപ്പുവിനെ മാറ്റി യുവരാജാക്കുകയാണ് ചെയ്തിരിക്കുന്നത്. പുതിയ വീഡിയോ ഗുജറാത്ത് ബി.ജെ.പിയുടെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഒരു കടയിലാണ് രംഗം ചിത്രീകരിച്ചിരിക്കുന്നത്. കടയിലെ ജീവനക്കാരന്‍ യുവരാജ് വരുന്നു എന്ന് പറയുമ്പോള്‍, നിങ്ങള്‍ക്കിവിടെ നിന്ന് എന്തും വാങ്ങിക്കാം എന്നാല്‍ നിങ്ങള്‍ക്ക് വോട്ട് ഇവിടെ നിന്നും ലഭിക്കില്ലെന്ന് കടക്കാരന്‍ പറയുന്നതാണ് വിഡിയോ. ഗുജറാത്തില്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇത്തരത്തില്‍ നിരവധി വിഡിയോകളാണ് ബി.ജെ.പി പുറത്തിറക്കിയിരിക്കുന്നത്.
അപകീര്‍ത്തികരമെന്നു പറഞ്ഞാണ് പപ്പു എന്ന വാക്ക് നിരോധിച്ചത്. രാഹുല്‍ ഗാന്ധിയെ പരിഹസിക്കാന്‍ സോഷ്യല്‍ മീഡിയ ഉപയോഗിച്ചിരുന്നതായിരുന്നു ഇത്. എന്നാല്‍ ആരേയും ഉദ്ദേശിച്ചല്ല തങ്ങള്‍ പരസ്യം പുറത്തിറക്കിയതെന്നായിരുന്നു ബി.ജെ.പിയുടെ വാദം.
campaign film of bjp, Pappu, yuvraj
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."