HOME
DETAILS
MAL
സഊദിയില്‍ യോഗപരിശീലനത്തിന് അംഗീകാരം
backup
November 16 2017 | 07:11 AM
ജിദ്ദ : സഊദിയില്‍ യോഗപരിശീലനത്തെ കായികപ്രവൃത്തിയായി വ്യവസായവാണിജ്യ മന്ത്രാലയം അംഗീകരിച്ചു. സഊദിയിലെ ആദ്യ യോഗ പരിശീലകയായ നൗഫ് മാര്‍വായിയാണ് സമൂഹമാധ്യമമായ ഫെയ്സ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. മന്ത്രാലയം അംഗീകരിച്ചതോടെ വാണിജ്യ ഉദ്ദേശ്യത്തില്‍ യോഗ പരിശീലിപ്പിക്കാനുള്ള കേന്ദ്രങ്ങള്‍ ആരംഭിക്കാനുള്ള അനുമതി ആര്‍ക്കും ലഭ്യമാകും.
യോഗയുടെ നാടെന്ന് ഇന്ത്യയെ വിശേഷിപ്പിച്ച മാര്‍വായി ഇവിടത്തെ സര്‍ക്കാരില്‍നിന്നും സഊദിയിലെ കോണ്‍സുലേറ്റ് ജനറല്‍, ഇന്ത്യയിലെ ജനങ്ങള്‍ എന്നിവരില്‍നിന്നും തനിക്ക് ലഭിച്ച പിന്തുണയെയും ഫെയ്സ്ബുക്ക് പോസ്റ്റില്‍ പരാമര്‍ശിച്ചു.
2015 ല്‍ യു.എന്നിന്റെ രാജ്യാന്തര യോഗ ദിനത്തോടനുബന്ധിച്ച് സഊദിയിലെ വിവിധ ഇന്ത്യന്‍ സ്കൂളുകളില്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ യോഗ സംഘടിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."