സ്വകാര്യ ആശുപത്രികളുടെ ലാഭനഷ്ടങ്ങള്‍ വിലയിരുത്താനുള്ള സംവിധാനം വേണം: വി.എസ്
കൊച്ചി: സ്വകാര്യ ആശുപത്രികളുടെ ലാഭവും നഷ്ടവും വിലയിരുത്താനുള്ള സംവിധാനം ഏര്‍പ്പെടുത്തുന്നത് സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദന്‍.
യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യു.എന്‍.എ) സംസ്ഥാന സമ്മേളനത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. നഴ്‌സുമാര്‍ക്ക് കാലാകാലങ്ങളില്‍ ശമ്പളപരിഷ്‌കരണം നടപ്പാക്കാനുള്ള സംവിധാനം വേണമെന്നും അദ്ദേഹം പറഞ്ഞു. നഴ്‌സുമാരുടെ ശമ്പളപരിഷ്‌കരണം കടുത്ത സാമ്പത്തികബാധ്യതയുണ്ടാക്കുമെന്ന സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുടെ നിലപാട് അംഗീകരിക്കാനാവില്ല.
നഴ്‌സുമാര്‍ ഊണും ഉറക്കവും ഉപേക്ഷിച്ചാണ് രോഗികളെ പരിചരിക്കുന്നത്. ശമ്പളപരിഷ്‌കരണം ശുപാര്‍ശചെയ്തിട്ടുണ്ടെങ്കിലും ചൂഷണം അവസാനിക്കുന്നില്ല. ഇതിന് പരിഹാരമായി സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിലുള്ള നടപടികള്‍ ഉണ്ടാവണമെന്നും വി.എസ് പറഞ്ഞു.
യു.എന്‍.എ പ്രസിഡന്റ് ജാസ്മിന്‍ഷാ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ബെല്‍ജോ ഏലിയാസ്, ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍, അലി മുഹമ്മദ് അല്‍ മുഹന്നാദി, നൗഫല്‍, സുജനപാല്‍ അച്യുതന്‍, എം.വി സുധീപ്, പോള്‍ തോമസ്, സന്തോഷ് പണ്ഡിറ്റ്, ബിബിന്‍ എന്‍.പോള്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."