ഭരണനേട്ടം ലോകത്തെ അറിയിക്കാന്‍ ചെലവ് അരക്കോടി
തിരുവനന്തപുരം: പിണറായി സര്‍ക്കാറിന്റെ ഭരണനേട്ടങ്ങള്‍ ലോകത്തെ അറിയിക്കാന്‍ 50 ലക്ഷം ചെലവില്‍ വിദേശമാധ്യമങ്ങളെ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനം.
അമേരിക്കന്‍ പത്രമായ വാഷിങ്ടണ്‍ പോസ്റ്റില്‍ ധനമന്ത്രി തോമസ് ഐസക്കിനെ മാത്രം പുകഴ്ത്തി വാര്‍ത്ത വന്നതാണ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന വകുപ്പുകളുടേതടക്കം നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി വാര്‍ത്ത നല്‍കാനൊരുങ്ങുന്നതിനുപിന്നില്‍. അമേരിക്ക, ബ്രിട്ടന്‍, റഷ്യ, ചൈന തുടങ്ങി 15 വിദേശങ്ങളില്‍ നിന്നും രാജ്യത്തെ പ്രമുഖ മാധ്യമങ്ങളില്‍ നിന്നുമുള്ള മാധ്യമപ്രവര്‍ത്തകരെയാണ് വന്‍തുക മുടക്കി ഡിസംബര്‍ ആദ്യവാരത്തോടെ കേരളത്തിലെത്തിക്കുന്നത്. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച, വ്യവസായികളുമായി സംവാദം, കേരള വികസനമോഡല്‍ പരിചയപ്പെടുത്തല്‍ എന്നിവയാണ് അജന്‍ഡ.
ബി.ബി.സി, റോയിട്ടേഴ്‌സ്, എ.എഫ്.പി, ഫ്രഞ്ച് ദിനപത്രം ലേ മോന്‍ദ്, യു.എസ് വാര്‍ത്താ ചാനല്‍ ഫോക്‌സ് ന്യൂസ്, ചൈന ഡെയ്‌ലി തുടങ്ങിയവയുടെ പ്രതിനിധികളാണ് മാധ്യമസംഘത്തിലുണ്ടാകുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."